വെള്ളാങ്ങല്ലൂര്‍: സി.പി.ഐ. വെള്ളാങ്ങല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളാങ്ങല്ലൂര്‍ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പെട്രോളിയം ഉത്പന്നങ്ങളുടെ വില ദിനം പ്രതി വര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. തുടര്‍ന്ന് പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ്ണ കിസാന്‍ സഭ ജില്ലാ പ്രസിഡന്റ് കെ.വി.വസന്തകുമാര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുരേഷ് പണിക്കശ്ശേരി അധ്യക്ഷനായി. വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ., ടി.എം.ബാബു, എ.എസ്.സുരേഷ്ബാബു, പ്രൊഫ. കെ.എ.മുരളീധരന്‍, ശൈലജ മനോജ്, കെ.എസ്.അര്‍ജ്ജുന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എന്‍.ബാബു, സി.കെ.സുരേന്ദ്രന്‍, എം.എ.ഇക്ബാല്‍, പ്രീതി സുരേഷ്, രേണുക സുഭാഷ്, വി.പി.മോഹനന്‍, വി.വി.ഇസ്മാലി തുടങ്ങിയവര്‍ ധര്‍ണ്ണക്ക് നേതൃത്വം നല്‍കി.
Advertisement