മുരിയാട് ഗ്രാമ പഞ്ചായത്തിന്റെ വികസന കുതിപ്പിന്റെ പൊൻതൂവലായി ആനന്ദപുരം ഗവ.യു.പി.സ്കൂൾ അത്യാധുനിക സൗകര്യങ്ങളോടെ നാടിന് സമർപ്പിക്കുകയാണ്.

30

ആനന്ദപുരം: കേരള സർക്കാരിന്റെ പൊതു വിദ്യഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ലഭിച്ച ഒരു കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച പുതിയ മന്ദിരവും സമഗ്ര ശിക്ഷാ കേരളം എസ് എസ് കെ യുടെ ഭാഗമായി വർണ്ണ മനോഹരമായി രൂപ കൽപ്പന ചെയ്ത സ്റ്റാർസ് പ്രീ പ്രൈമറി വിഭാഗവും ഫെബ്രുവരി മാസം 12 ഞായറാഴ്ച രാവിലെ 10.30 ന് മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് . ജെ. ചിറ്റിലപ്പിള്ളിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന ഉന്നത വിദ്യഭ്യാസ സമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നാടിന് സമർപ്പിക്കുകയാണ്. കളിസ്ഥലം, അസംബ്ലി ഗ്രൗണ്ട്, ടോയിലറ്റ് ബ്ലോക്ക് , ട്രേയ്നേജ് സൗകര്യം എന്നിവയെല്ലാം ഏർപ്പെടുത്തി കൊണ്ടാണ് പുതിയ മന്ദിരത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചീരിക്കുന്നത് . ട്രെയിനും , ഗുഹയും. കായലും വഞ്ചിയും . ഏറുമാടവും, സൈക്കിൾ ട്രാക്കും , ചുവർ ചിത്രങ്ങളുമെല്ലാം ആനന്ദപുരം പ്രീ പ്രൈമറി സ്കൂളിലെ വിദ്യാഭ്യാസത്തെ ആസ്വാദ്യകരവും ആകർഷകവും ആക്കുകയാണ്.

ജൈവ ഇടം, ശാസ്ത്ര ഇടം . നിർമ്മാണയിടം, ഗണിത ഇടം, ഭാഷ വികസന ഇടം. ആവിഷ്കാര ഇടം , വര ഇടം . കളിയിടം, സംഗീത ഇടം , ഈ – ഇടം എന്നിവ ഉൾക്കൊള്ളുന്ന പവിഴമല്ലി പ്രീ പ്രൈമറി പൊതു ഇടങ്ങൾ ഫെബ്രുവരി 12ന് ഞായറാഴ്ച രാവിലെ 10.30 ന് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നതായിരിക്കും.സംസ്ഥാന സർക്കാരിന്റേയും, സമാഗ്ര ശിക്ഷ കേരളം എസ് എസ് കെ യുടെയും മുരിയാട് ഗ്രാമ പഞ്ചായത്തിന്റേയും സാമ്പത്തിക സഹകരണത്തോടു കൂടി വർണ്ണ മനോഹരിയായി അത്യാധുനിക സൗകര്യത്തോടെ നാടിന് സമർപ്പിക്കുന്ന ആനന്ദപുരം ഗവ.യു.പി സ്കൂൾ മാതൃക വിദ്യാലയ പദവിയിലേക്ക് ഉയരുകയാണ്. മുൻ എംഎൽഎ പ്രൊഫസർ കെ യു അരുണൻ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതചന്ദ്രൻ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിതാ ബാലൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടിവി മദന മോഹൻ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും ചടങ്ങിൽ മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സരിത സുരേഷ് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി പ്രശാന്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രതി ഗോപി ഭരണസമിതി അംഗം തോമസ് തൊകലത്ത് എസ്. എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ജോളി വി.ജി., ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നിഷ എം സി ജി പ്രോഗ്രാം ഓഫീസർ ബ്രിജി കെ ബി, ഇരിങ്ങാലക്കുട ബി പി സി .സത്യ ബാലൻ, ആനന്ദപുരം ഗവൺമെൻറ് യുപി സ്കൂൾ എസ്എംസി അംഗം പ്രൊഫസർ ബാലചന്ദ്രൻ അധ്യാപക പ്രതിനിധി ഇന്ദു പി വിരമിക്കുന്ന അധ്യാപകരായ പ്രധാനാധ്യാപിക ശ്രീകലാ ടീ എസ് സീനിയർ അസിസ്റ്റൻറ് സൂക്ഷമ പി എന്നിവർ സംസാരിക്കുന്നതായിരിക്കും. പിഡബ്ല്യുഡി എൻജിനീയർ ബിജി പി മന്ദിരം നിർമ്മാണ റിപ്പോർട്ടും എസ് എസ് കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ ഡോക്ടർ എൻ ജെ ബിനോയ് സ്റ്റാർസ് പദ്ധതി വിശദീകരണവും നടത്തുന്നതായിരിക്കും.

Advertisement