ചെമ്മണ്ട കായലില്‍ കവിത വിതച്ചൊരു മഴയാത്ര

944

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മഴയാത്ര ചെമ്മണ്ട കായലോരത്ത് ആവേശത്തിന്റെ അലകളുയര്‍ത്തി.കവിതകളും നാടന്‍പാട്ടുകളും പ്രഭാഷണങ്ങളുമായി മുന്നേറിയ മഴയാത്ര പ്രകൃതിസരംക്ഷണ സംഘശക്തിയുടെ വിളംബരമായി.കാറളം പുല്ലത്തറ പാലത്തില്‍ നിന്ന് ചെമ്മണ്ട വഴി കരുവന്നൂര്‍ പുത്തന്‍തോട് പാലം വരെയായിരുന്നു മഴയാത്ര സംഘടിപ്പിച്ചത്.പുല്ലത്തറ പാലത്തിന് സമീപം പ്രൊഫ.കെ യു അരുണന്‍ എം എല്‍ എ മഴയാത്ര ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി പ്രവര്‍ത്തക സി.റോസ് അന്റോ അദ്ധ്യക്ഷത വഹിച്ചു.കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബാബു,ഫാ.ജോണ്‍ പാലിയേക്കര എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.കാറളം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി ആര്‍ ഭാസ്‌ക്കരന്‍,പഞ്ചായത്തംഗം ഐ ഡി ഫ്രാന്‍സീസ് മാസ്റ്റര്‍,ബാബു കോടശ്ശേരി,എം എന്‍ തമ്പാന്‍,റഷീദ് കാറളം,കൗണ്‍സിലര്‍മാരായ സിന്ധു ബൈജന്‍,അല്‍ഫോണ്‍സ തോമസ്,ബിജി അജയകുമാര്‍,സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഷൈലജ,ലൈലാജോയി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.വാര്‍ഡംഗവും കണ്‍വീനറുമായ ധനേഷ് സ്വഗതവും പി ആര്‍ സ്റ്റാന്‍ലി നന്ദിയും പറഞ്ഞു.രാജേഷ് തെക്കിനിയേടത്ത്,ശ്രീല വി വി,എം ആര്‍ സനോജ്,രാധിക സനോജ് തുടങ്ങിയവര്‍ കവിതകള്‍ ആലപിച്ചു.ജൂണ്‍ 12 ന് ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് ടൗണ്‍ ഹാള്‍ അങ്കണത്തില്‍ ഏഴാമത് ഞാറ്റുവേല മഹോത്സവത്തിന് കൊടിയേറും

 

Advertisement