ഇരിങ്ങാലക്കുട: മുൻസിപാലിറ്റി ജനകീയാസൂത്രണം 2022 – 2023 അടുക്കള മുറ്റത്തെ കോഴി വളർത്തൽ പദ്ധതി (പട്ടികജാതി വനിത ) ഉത്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു. പൊതുമരാമത്ത് സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർമാൻ .ജയിസൺ പാറക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ അമ്പിളി ആശംസകൾ അർപ്പിച്ചു സംസാരിച്ചു സീനിയർ വെറ്ററിനറി സർജൻ ഡോ.സതീഷ് കുമാർ പദ്ധതി വിശദീകരണം നടത്തി. കൂടാതെ വെറ്ററിനറി സർജൻ , കർഷകർ എന്നിവരുടെ സാന്നിധ്യത്തിൽ ഒരു കർഷകക്ക് 5 കോഴീ വീതം വിതരണം നൽകി ഉദ്ഘാടനം നിർവഹിച്ചു.
രാമകൃഷ്ണൻ കൊലക്കേസ് പ്രതിക്ക് 7 വർഷം തടവിനും 20,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു
ഇരിങ്ങാലക്കുട: രാമകൃഷ്ണൻ വധക്കേസിൽ പ്രതി നെല്ലങ്കര കോളനി പ്ലാശ്ശേരി വീട്ടിൽ ചുമ്മാർ മകൻ സെബാസ്റ്റ്യൻ (56വയസ്സ്) എന്നയാളെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് പ്രതിയെ 7 വർഷം തടവിനും 20,000 രൂപ പിഴ ഒടുക്കുന്നതിനും പിഴ അടവാക്കാത്ത പക്ഷം ഒരു വർഷം അധിക തടവിനും ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.എസ്. രാജീവ് ശിക്ഷ വിധിച്ചു.2017 ജൂൺ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.തന്റെ വീടിനോട് ചേർന്നുള്ള കുളിമുറിയിൽ കുളിക്കുന്നത് രാമകൃഷ്ണൻ എന്നയാൾ എത്തി നോക്കിയതിനെ പ്രതി ചോദ്യം ചെയ്തതിൽ വെച്ച് ഉണ്ടായ വാക്ക് തർക്കത്തേയും അടിപിടിയേയും തുടർന്ന് പ്രതിയെ പരിക്കേൽപ്പിച്ചതിന്റെ വിരോധത്താൽ 14/06/2017 തിയ്യതി രാത്രി 9.00 മണിക്ക് നെട്ടിശ്ശേരി വില്ലേജ് നെല്ലങ്കര കോളനി ദേശത്ത് മാങ്ങാട്ടുക്കര വീട്ടിൽ ഭാസ്കരൻ മകൻ രാമകൃഷ്ണൻ എന്നയാളെ പ്രതി മൺവെട്ടി കൊണ്ട് തലയിലും നെറ്റിയിലും അടിച്ച് കൊലപ്പെടുത്തിയ കേസ്സിലാണ് മനപൂർവ്വമല്ലാത്ത നരഹത്യ നടത്തിയതായി കണ്ടെത്തിയത്.പ്രതിയുടെ ഭാര്യ അയൽവാസിയായ മണ്ണുത്തി സബ് ഇൻസ്പെക്ടർ ആയിരുന്ന പി എം രതീഷ് രജിസ്റ്റർ ചെയ്യുകയും സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കെ കെ സജീവ് (നിലവിൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ത്യശ്ശൂർ സിറ്റി എന്നവർ അന്വേഷണം നടത്തി .കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 25 സാക്ഷികളെ വിസ്തരിക്കുകയും 6 രേഖകളും ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കേസിൽ
പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി,അഡ്വക്കറ്റുമാരായ ജിഷ ജോബി, എബിൻ ഗോപുരൻ യാക്കൂബ് സുൽഫിക്കർ,മുസഫർ അഹമ്മദ് എന്നിവർ ഹാജരായി.
പൊതുകുളങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം പദ്ധതി മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം നിർവഹിച്ചു
ഇരിങ്ങാലക്കുട:കേരള സർക്കാർ ഫിഷറീസ് വകുപ്പ് – ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി സംയോചിച്ചു നടപ്പിലാക്കുന്ന പൊതുകുളങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം പദ്ധതി വാർഡ് 25 ലെ മണ്ണാത്തികുളത്തിൽ തനതുമത്സ്യവിത്ത് നിക്ഷേപിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ ചാർളി, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ, വിവിധ വാർഡുകളിലെ കൗൺസിലർമാർ, അക്വാകൾച്ചർ പ്രൊമോട്ടർ ശരത് എന്നിവർ സന്നിഹിതരായിരുന്നു. കരിമീൻ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.
യുവധാര ഫുട്ബോൾ ഫെസ്റ്റ് -2023
കാറളം :യുവധാര കല-കായിക സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പി.ആർ. ടുട്ടു പി.എസ്. അനീഷ് സ്മാരക വിന്നേഴ്സ് റോളിംഗ് ട്രോഫിക്കും പി.എം. ജമാലു സ്മാരക റണ്ണേഴ്‌സ് റോളിംഗ് ട്രോഫിക്കും വേണ്ടിയുള്ള 13-ാം അഖിലകേരള സെവൻസ് ഫുട്ബോൾ മേളയിൽ ബ്രദേർസ് ചാലക്കുടി ചാമ്പ്യന്മാരായി . വാശിയേറിയ ഫൈനൽ മത്സരത്തിൽ പൾസ് കോട്ടയത്തെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കു ബ്രദേർസ് ചാലക്കുടി പരാജയപ്പെടുത്തി . സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉൽഘാടനം ചെയ്തു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സീമ പ്രേംരാജ് അധ്യക്ഷനായി.. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ സമ്മാനദാനം നിർവഹിച്ചു. കൂടൽമാണിക്യം ദേവസ്വം ബോർഡ് ചെയർമാൻ പ്രദീപ് മേനോൻ,മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാർ ,ഡോക്ടർ ഇ പി ജനാർദ്ദനൻ, തുടങ്ങിയവർ മുഖ്യാതിഥികളായി.. സി.പി.ഐ.എം കാറളം ലോക്കൽ സെക്രട്ടറി എ.വി.അജയൻ,CIDB ഗ്രൂപ്പ് ചെയർമാൻ അബ്‌ദുൾ ലത്തീഫ്,കാട്ടിക്കുളം ഭരതൻ,AVS ഗ്രൂപ്പ് ചെയർമാൻ അനീഷ് വി ഒ ,ഭാസ്കരൻ,ഡി വൈ എഫ് ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി ഐ വി സജിത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു. യുവധാര കോർഡിനേറ്റർ ജിലേഷ് പി ബി സ്വാഗതവും ട്രെഷരർ എ എ അരുൺ നന്ദിയും പറഞ്ഞു.ഫൈനൽ മത്സരത്തിൽ പൾസ് കോട്ടയത്തെ 5-2 സ്കോർ നു ബ്രദേർസ് ചാലക്കുടി പരാജയപ്പെടുത്തി .വിജയികൾക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ ട്രോഫകൾ സമ്മാനിച്ചു.. ടൂർണമെന്റിലെ മികച്ച കളിക്കാരൻ ആയി ബ്രദേർസ് ചാലക്കുടിയുടെ ആന്റണിയെ തിരഞ്ഞെടുത്തു ,മികച്ച ഫോർവേഡ് ആയി ബ്രദേർസ് ചാലക്കുടിയുടെ ആന്റണി ഉം ,ടോപ് സ്കോറെർ ആയി പൾസ് കോട്ടയത്തിന്റെ സച്ചുവിനെയും തിരഞ്ഞെടുത്തു . ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പര്ക് ഉള്ള ട്രോഫി ബ്രദേർസ് ചാലക്കുടിയുടെ സന്ദീപ് കരസ്ഥമാകി .മികച്ച ഡിഫൻഡർ ആയി ബ്രദേർസ് ചാലക്കുടിയുടെ അജീഷ് നെ തിരഞ്ഞെടുത്തു …ടൂർണമെന്റിലെ എമേർജിങ് പ്ലയെർ പൾസ് കോട്ടയത്തിന്റെ സച്ചു ആണ് .
എ ടി. വർഗ്ഗീസ് ചരമ വാർഷിക ദിനാചാരണം നടന്നു
ഇരിങ്ങാലക്കുട :സിപിഐ നേതാവും, എ ഐ ടി യു സി യുടെ വിവിധ ട്രൈഡ് യൂണിയൻനുകളുടെ അമരക്കാരനുമായിരുന്ന എ ടി. വർഗ്ഗീസ് ആറാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ടൌൺ ലോക്കൽ കമ്മിറ്റിയുടെയും, എ ഐ ടി യു സി യുടെയും സംയുക്താഭിമുഖ്യത്തിൽ ആചരിച്ചു, സി അച്യുത മേനോൻ സ്മാരക ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐ തൃശൂർ ജില്ലാ ട്രഷററും എ ഐ ടി യു സി ജില്ലാ പ്രസിഡന്റുമായ ടി കെ. സുധീഷ് ഉത്ഘാടനം ചെയ്തു, എ ഐ ടി യു സി മണ്ഡലം പ്രസിഡണ്ട് റഷീദ് കാറളം അദ്ധ്യക്ഷത വഹിച്ചു, കേരള ഫീഡ്സ് ചെയർമാനും, സിപിഐ നേതാവുമായ കെ ശ്രീകുമാർ, കെ എസ്. പ്രസാദ്എം സി. രമണൻ, കെ സി. മോഹൻലാൽ, പി ആർ. രാജൻ, അഡ്വക്കേറ്റ് രാജേഷ് തമ്പാൻവർദ്ധനൻ പുളിക്കൽ എന്നിവർ പ്രസംഗിച്ചു, രാവിലെ മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന പുഷ്പാർച്ചനക്ക് മണ്ഡലം സെക്രട്ടറി പി മണി, മണ്ഡലം സെക്രെട്ടേറിയറ്റ് അംഗം കെ സി. ബിജു,അൽഫോൻസാ തോമസ് എന്നിവർ നേതൃത്വം നൽകി.
മാപ്രാണം നക്ഷത്രറെസിഡൻസ് അസ്സോസ്സിയേഷൻ ഏകദിന ശില്പശാല നടത്തി
മാപ്രാണം: നക്ഷത്രറെസിഡൻസ് അസ്സോസ്സിയേഷൻ സുരക്ഷിത ഭവനം സുന്ദര ഭവനം എന്ന പദ്ധതിയുടെ ഭാഗമായി പൊതു ജനങ്ങൾക്ക് ഗ്യാസ് അടുപ്പിൻ്റെ പരിപാലനം എന്ന വിഷയത്തിൽ ഏകദിന ശില്പശാല നടത്തി . നിരവധി വീടുകളിൽ നിന്ന് കൊണ്ടുവന്ന ഗ്യാസ് അടുപ്പ് അവർ തന്നെ കേടുപാടുകൾ തീർത്ത് കൊണ്ടു പോയത് വ്യത്യസ്തമായ അനുഭവമായി മാറി . ഗ്യാസ് ഉപയോഗത്തിൻ്റെ സുരക്ഷിത വശങ്ങളെ കുറിച്ചും അത് നന്നാക്കുന്ന രീതികളെക്കുറിച്ചും ജോഷി റാഫേൽ ക്ലാസ്സ് നയിച്ചു . നക്ഷത്ര പ്രസിഡണ്ട് ടി ജയചന്ദ്രൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ നക്ഷത്ര രക്ഷാധികാരി ശ്രീ രാമൻ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചു . ശില്പശാല ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി 35-ാം വാർഡ് കൗൺസിലർ സി സി ഷിബിൻ ഉത്ഘാടനം നിർവഹിച്ചു . രാധികാ ജോഷി നന്ദി പറഞ്ഞ ചടങ്ങിൽ നക്ഷത്ര വൈ. പ്രസിഡണ്ട് ഷീന ദാസ് , ജോ. സെക്രട്ടറി രനുദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നക്ഷത്ര ജോ സെക്രട്ടറി ഷീജ ശശി ശില്പശാലയുടെ ഏകീകരണം നടത്തി.
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൽ ശ്രമിച്ച റൗഡി അറസ്റ്റിൽ
ഇരിങ്ങാലക്കുട:വ്യാഴായ്ച രാത്രി ഇരിങ്ങാലക്കുട മെറീന ഹോസ്പിറ്റൽ ജംഗ്‌ഷനിൽ യുവാവിനെ റോഡിൽ ഓടിച്ചിട്ടു വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിലായി. ഇരിങ്ങാലക്കുട കനാൽ ബേസ് കേളനിയിൽ വടക്കുംത്തറ വീട്ടിൽ മിഥുനെയാണ് (34 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ബാബു.കെ.തോമസ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവർ അറസ്റ്റു ചെയ്തത്. ഇരിങ്ങാലക്കുട ചുങ്കത്ത് വാടകയ്ക്ക് താമസിക്കുന്ന തെക്കേത്തല വീട്ടിൽ ജിനു ലാലിനാണ് വെട്ടേറ്റത്. തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു ജിനു ലാൽ. പിണ്ടി പെരുന്നാളിനിടെ ജിനു ലാലും കൂട്ടരും മിഥുനുമായി അടിപിടി ഉണ്ടായതായി പറയുന്നുണ്ട്. ഇതിലുള്ള വൈരാഗ്യത്താൽ കുറച്ചു ദിവസമായി ഇവരെ ആക്രമിക്കാൻ പദ്ധതിയിട്ടു നടക്കുകയായിരുന്നു മിഥുൻ. പല സ്ഥലത്തു വച്ചു പിൻതുടർന്നെങ്കിലും വ്യാഴായ്ച രാത്രി തട്ടുകടയ്ക്കടുത്തു വച്ച് കണ്ടയുടെനെ ഓട്ടോയിലെത്തിയ പ്രതി വാളുമായി ഓടിയെത്തി കഴുത്തിനു പുറകിൽ വെട്ടുകയായിരുന്നു. ഭയന്നു പോയ ജിനു പ്രാണരക്ഷാർത്ഥം തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ഓടിക്കറിയതിനാൽ തലനാരിഴയ്ക്ക് ജീവൻ രക്ഷപ്പെടുകയായിരുന്നു. കഴുത്തിന് പുറകിൽ ആഴത്തിലുള്ള മുറിവേറ്റ ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആക്രമണ ശേഷം ഓട്ടോയിൽ രക്ഷപ്പെട്ട പ്രതി മൂന്നുപീടികയിൽ എത്തി അവിടന്ന് പല ബൈക്കുകളിൽ കയറി കൊടുങ്ങല്ലൂർ പോയി അർദ്ധരാത്രിയോടെ ചാലക്കുടിയിലെത്തി മുറിയെടുത്തു താമസിക്കുകയായിരുന്നു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്നു രാവിലെയാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്. രണ്ടു വർഷം മുൻപ് വിവാഹ വീട്ടിലെ കത്തിക്കുത്ത് കേസുൾപ്പെടെ ആറോളം ക്രിമിനൽ കേസ്സുകളിലെ പ്രതിയാണ് അറസ്റ്റിലായ മിഥുൻ . ഇരിങ്ങാലക്കുട എസ്.ഐ. എം.എസ് ഷാജൻ, എസ്.ശ്രീലാൽ, ക്ലീറ്റസ് എ.എസ്.ഐ. കെ.എ ജോയ് സീനിയർ സി.പി.ഒ എ.കെ.രാഹുൽ, സി.പി.ഒ അനീഷ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
ലിറ്റിൽ ഫ്ലവറിൽ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
ഇരിങ്ങാലക്കുട: ലിറ്റിൽ ഫ്ലവർവിദ്യാലയത്തിൽ വാർഷിക ആഘോഷവും യാത്രയയപ്പുംജനുവരി 13 ന് 1. 30 pm ന് സംയുക്തമായി ആഘോഷിക്കുന്നു .വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ .ബിന്ദു ഉദ്ഘാടനം ചെയ്ത് മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷപദം അലങ്കരിക്കുന്ന ഈ യോഗത്തിൽ പ്രധാന അധ്യാപിക സി .മേബിൾ,സി.ധന്യ, സി.ജോഫിൻ,പുഷ്പം മാഞ്ഞൂരാൻ ടീച്ചർ,സി.ലിറ്റ്സി, ജോയ്സി കെ. കെ എന്നിവർക്ക് ഔദ്യോഗിക ജീവിതത്തിൽ നിന്ന് യാത്രയയപ്പും നൽകുന്നു. സിഎംസി ഉദയ പ്രൊവിൻഷൃൽ മദർ ഡോക്ടർ വിമല അനുഗ്രഹപ്രഭാഷണം നടത്തുന്നു. കെഎസ് ഇ ചെയർമാൻ എം പി ജാക്സൺ മുഖ്യപ്രഭാഷണം നടത്തുന്ന ഈ യോഗത്തിൽ പിടിഎ പ്രസിഡൻറ് ജയ്സൺ കരപറമ്പിൽ റിട്ടയർ ചെയ്യുന്നവർക്ക് മെമന്റോ വിതരണം ചെയ്യുന്നു. വെ. റവ.മോൺ. ജോസ് മഞ്ഞളി,ഡി ഇ ഒ എസ് ഷാജി, എ ഇ ഒ നിഷ എം സി ,അഡ്വ. ജിഷ ജോബി, അഡ്വ. കെ ആർ വിജയ, മദർ കരോളിൻ, ജൂലി ജെയിംസ് കെ, കുമാരി മീര വിനീത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുന്നു. മദർ കരോളിൻഎന്റോവ്മെന്റ വിതരണവും കാഷ് അവാർഡും നൽകുന്നു . വി എം ശ്രീദേവി നന്ദി പ്രകാശിപ്പിച്ചു സംസാരിക്കുന്നു. തുടർന്ന് വിദ്യാർത്ഥിനികളുടെ നയന മനോഹരമായ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
ബെസ്റ്റ് ബിസിനസ് മാന്‍ അവാര്‍ഡ് ബാബു മാര്‍വെലിന് സമ്മാനിച്ചു
ഇരിങ്ങാലക്കുട : ബെസ്റ്റ് ബിസിനസ് മാന്‍ അവാര്‍ഡ് ബാബു മാര്‍വെലിന് സമ്മാനിച്ചു. ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആദരണ സമ്മേളനത്തിലാണ് ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ബെസ്റ്റ് ബിസിനസ്മാന്‍ അവാര്‍ഡ് മാര്‍വല്‍ ഏജന്‍സീസ് ഉടമ ബാബു മാര്‍വലിന് കേരള സംസ്ഥാന നിയമസഭ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ സമ്മാനിച്ചത്. കാല്‍നൂറ്റാണ്ടിലേറെ കാലമായി ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലും ബാബു മാര്‍വല്‍നടത്തിയിട്ടുള്ള വിവിധങ്ങളായുള്ള ബിസിനസ്, സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ബെസ്റ്റ് ബിസിനസ് മാന്‍ അവാര്‍ഡിന് ബാബു മാര്‍വെലിനെ തെരഞ്ഞെടുത്തത.് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹപ്രഭാഷണം നിര്‍വ്വഹിച്ചു. ലയണ്‍സ് ക്ലബ് 318 ഡി ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ ടോണി ആനോക്കാരന്‍ മുഖ്യ അതിഥിയായിരുന്നു. വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് സതീശന്‍ നീലങ്കാട്ടില്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഗവ.ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍ അവയവദാന സന്ദേശം നല്‍കി. മുന്‍ ലയണ്‍സ് ക്ലബ് 318 ഡി ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണറും, അവാര്‍ഡ് കമ്മിറ്റി ജൂറി ചെയര്‍മാനുമായ അഡ്വ ടി.ജെ തോമസ് അവാര്‍ഡ് പ്രഖ്യാപനം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി, ലയണ്‍സ് ക്ലബ് റീജിയന്‍ ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍, സോണ്‍ ചെയര്‍മാന്‍ വി.ആര്‍. പ്രേമന്‍, പബ്ലിസിറ്റി കണ്‍വീനര്‍ അഡ്വ.കെ.ജി അജയ്കുമാര്‍, വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി ഷാജു കണ്ടംകുളത്തി എന്നിവര്‍ സംസാരിച്ചു.
കേരള നല്ല ജീവന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തി വരാറുള്ള സൈക്കിൾ യാത്ര ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ എത്തിച്ചേർന്നു
ഇരിങ്ങാലക്കുട :കേരള നല്ല ജീവന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ജനുവരി 2 -ാം വാരത്തിൽ നടത്തി വരാറുള്ള സൈക്കിൾ യാത്ര 2023 ജനുവരി 8 നു തിരൂർ തഞ്ചംപറമ്പിൽ വച്ച് ഉദ്‌ഘാടനം ചെയ്തു .ഡോ. പി രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കുട്ടികളും സ്ത്രീകളുമടക്കം പങ്കെടുക്കുന്ന സൈക്കിൾ യാത്രയിൽ മലപ്പുറം ,പാലക്കാട് , തൃശൂർ ,കൊടുങ്ങല്ലൂർ , വള്ളിവട്ടം വഴിഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ എത്തിച്ചേർന്നു.സൈക്കിൾ യാത്രക്ക് ഇരിങ്ങാലക്കുടയിലെ പൗര പ്രമുഖരും സന്നദ്ധ സംഘടനകളും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു. സേവഭാരതി പ്രസിഡന്റ് നളിൻ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ എം എം കാർത്തികേയൻ സ്വാഗതവും, പള്ളായി ജോസഫ് നന്ദിയും പറഞ്ഞു. സേവാഭാരതി വൈസ് പ്രസിഡന്റ് രവീന്ദ്രൻ കെ , ട്രഷറർ സുബ്രമണ്യൻ കെ ആർ , ഹരികുമാർ തളിയക്കാട്ടിൽ , ജോളി കെ എസ് ഇ ബി , കോർഡിനേറ്റർ ജോസ് ചാലക്കുടി എന്നിവർ പങ്കെടുത്തു.
ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കെട്ടിട സമുച്ചയ നിർമ്മാണം രണ്ടാംഘട്ടത്തിലേക്ക്: മന്ത്രി ഡോ.ആർ ബിന്ദു
ഇരിങ്ങാലക്കുട: ജനറൽ ആശുപത്രി കെട്ടിട സമുച്ചയത്തിന്റെ രണ്ടാംഘട്ട നിർമ്മാണത്തിന് തുടക്കമാവുന്നു. ജനുവരി 13ന് രാവിലെ 10 മണിക്ക് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രിയും നിയോജകമണ്ഡലം എംഎൽഎയുമായ ഡോ.ആർ ബിന്ദു രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം നിർവ്വഹിക്കും.ഒപി ബ്ലോക്ക് ഉൾപ്പെടുന്ന കെട്ടിടസമുച്ചയത്തിനാണ് നിർമ്മാണമാരംഭിക്കുന്നത്. നബാർഡ് പദ്ധതിയിൽ 12 കോടി രൂപ സർക്കാർ ഇതിന് അനുവദിച്ചിട്ടുണ്ട്.നാല് ഓപ്പേറേഷൻ തിയേറ്ററുകൾ, സർജിക്കൽ ഐ സി യു, മെഡിക്കൽ ഐ സി യു, ബ്ലഡ് ബാങ്ക് തുടങ്ങിയ സൗകര്യങ്ങളും രണ്ടാം ഘട്ട നിർമ്മാണത്തിൽ ഉൾപ്പെടുന്നു. ആദ്യഘട്ടത്തിൽ പണിത കെട്ടിടസൗകര്യങ്ങളുടെ പൂർത്തീകരണവും ഈ ഘട്ടത്തിൽ നടക്കും.കെട്ടിടത്തിന്റെ ആദ്യഘട്ട നിർമ്മാണത്തിൽ ബേസ്‌മെന്റ് ഫ്ലോർ, ഗ്രൗണ്ട് ഫ്ലോർ, ഫസ്റ്റ് ഫ്ലോർ എന്നിവയാണ് നടക്കുന്നത്. അതിൽ ടൈലിംഗ് ജോലികൾ വരെയുള്ള പ്രവൃത്തികൾ പൂർത്തിയായി. രണ്ടാം ഘട്ടത്തിൽ രണ്ടും മൂന്നും നാലും നിലകളുടെയും ടെറസ് ഫ്ലോറിന്റെയും സ്ട്രക്ച്ചർ വർക്കും ഫിനിഷിങ് വർക്കും ലിഫ്റ്റ് നിർമ്മാണവുമാണ് നടക്കുക. കൂടാതെ സംപ് ടാങ്ക്, മഴവെള്ള സംഭരണി എന്നിവയും ഈ ഘട്ടത്തിൽ നിർമ്മിക്കും. പുതിയ കെട്ടിടസമുച്ചയം പൂർത്തിയാകുന്നതോടെ ആധുനിക സൗകര്യങ്ങളുള്ള മികച്ച ജനറൽ ആശുപത്രിയായി ജനറൽ ആശുപത്രി മാറും. ഇരിങ്ങാലക്കുടക്കാരുടെ സ്വപ്നസാക്ഷാത്ക്കരമാകും അതെന്ന് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.
തൃശൂർ ബിഎസ്എൻഎല്ലിന്റെ ജില്ലാതല ഷട്ടിൽ ബാഡ്മിൻറൺ ടൂർണമെന്റ് ഇരിങ്ങാലക്കുട കാത്തലിക് സെന്റർ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്നു
ഇരിങ്ങാലക്കുട: തൃശൂർ ബിഎസ്എൻഎല്ലിന്റെ ജില്ലാതല ഷട്ടിൽ ബാഡ്മിൻറൺ ടൂർണമെന്റ് ഇരിങ്ങാലക്കുട കാത്തലിക് സെന്റർ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്നു. മെൻ സിംഗിൾസ്, മെൻ ഡബിൾസ് , വെറ്ററൻ സിംഗിൾസ് എന്നീ വിഭാഗങ്ങളിൽ നടന്ന മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ തൃശ്ശൂർ ബിഎസ്എൻഎൽ ഡിജിഎം മോളി പോൾ അവറുകൾ നിർവഹിച്ചു. ഈ മാസം പന്ത്രണ്ടാം തീയതികാത്തലിക് സെൻറർ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നസംസ്ഥാനതല ടൂർണമെന്റിലേക്കുള്ള കളിക്കാരെയും തിരഞ്ഞെടുക്കുകയുണ്ടായി ചടങ്ങിൽ ഡിജിഎം ദുർഗ രാമദാസ്, എ ജി എം വിനോദ് കുമാർ, സെക്രട്ടറി ശശികുമാർ, ജോയിൻ സെക്രട്ടറി ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
ബെസ്റ്റ് ബിസിനസ് മാന്‍ അവാര്‍ഡ് ബിനോയ് സെബാസ്റ്റ്യന് സമ്മാനിച്ചു
ഇരിങ്ങാലക്കുട : ബെസ്റ്റ് ബിസിനസ് മാന്‍ അവാര്‍ഡ് ബിനോയ് സെബാസ്റ്റ്യന് സമ്മാനിച്ചു. ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആദരണ സമ്മേളനത്തിലാണ് ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ബെസ്റ്റ് ബിസിനസ്മാന്‍ അവാര്‍ഡ് ജെ.പി ട്രേഡിങ് കമ്പനി മാനേജിങ് ഡയറക്ടര്‍ ബിനോയ് സെബാസ്റ്റ്യന് കേരള സംസ്ഥാന നിയമസഭ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ സമ്മാനിച്ചത്. പതിറ്റാണ്ടിലേറെ കാലമായി ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലും ബിനോയ് സെബാസ്റ്റ്യന്‍ നടത്തിയിട്ടുള്ള വിവിധങ്ങളായുള്ള ബിസിനസ്, സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ബെസ്റ്റ് ബിസിനസ് മാന്‍ അവാര്‍ഡിന് ബിനോയ് സെബാസ്റ്റ്യനെ തെരഞ്ഞെടുത്തത.്
സെന്റ് തോമസ് കത്തീഡ്രലിലെ ദ നഹാത്തിരുനാൾ ആഘോഷം കഴിഞ്ഞ് രാത്രി വീട്ടിലെത്തിയ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു
ഇരിങ്ങാലക്കുട :സെന്റ് തോമസ് കത്തീഡ്രലിലെ ദ നഹാത്തിരുനാൾ ആഘോഷം കഴിഞ്ഞ് രാത്രി വീട്ടിലെത്തിയ ഭർത്താവ് രാവിലെ മൂർച്ച കൂട്ടി വെച്ച വെട്ടുകത്തി ഉപയോഗിച്ച് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു.മുരിയാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പുല്ലൂർ പുളിഞ്ചോട് പനമ്പിള്ളി വീട്ടിൽ ഇറ്റാമിൻ മകൻ ബിജു ( 45- ജെസിബി ഡ്രൈവർ ) ഭാര്യ സൗമ്യ ( 35)യെ വെട്ടുകത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്. ഏഴാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന ആൺകുട്ടികൾ തടയാൻ ശ്രമിച്ചു വെങ്കിലും ഭീഷണിപ്പെടുത്തി കുട്ടികളെ ഓടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ സൗമ്യയെ ആദ്യം സർക്കാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഒളിവിൽ പോയ പ്രതിക്കായി ഇരിങ്ങാലക്കുട പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു.