രാമകൃഷ്ണൻ കൊലക്കേസ് പ്രതിക്ക് 7 വർഷം തടവിനും 20,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു

44

ഇരിങ്ങാലക്കുട: രാമകൃഷ്ണൻ വധക്കേസിൽ പ്രതി നെല്ലങ്കര കോളനി പ്ലാശ്ശേരി വീട്ടിൽ ചുമ്മാർ മകൻ സെബാസ്റ്റ്യൻ (56വയസ്സ്) എന്നയാളെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് പ്രതിയെ 7 വർഷം തടവിനും 20,000 രൂപ പിഴ ഒടുക്കുന്നതിനും പിഴ അടവാക്കാത്ത പക്ഷം ഒരു വർഷം അധിക തടവിനും ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.എസ്. രാജീവ് ശിക്ഷ വിധിച്ചു.2017 ജൂൺ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.തന്റെ വീടിനോട് ചേർന്നുള്ള കുളിമുറിയിൽ കുളിക്കുന്നത് രാമകൃഷ്ണൻ എന്നയാൾ എത്തി നോക്കിയതിനെ പ്രതി ചോദ്യം ചെയ്തതിൽ വെച്ച് ഉണ്ടായ വാക്ക് തർക്കത്തേയും അടിപിടിയേയും തുടർന്ന് പ്രതിയെ പരിക്കേൽപ്പിച്ചതിന്റെ വിരോധത്താൽ 14/06/2017 തിയ്യതി രാത്രി 9.00 മണിക്ക് നെട്ടിശ്ശേരി വില്ലേജ് നെല്ലങ്കര കോളനി ദേശത്ത് മാങ്ങാട്ടുക്കര വീട്ടിൽ ഭാസ്കരൻ മകൻ രാമകൃഷ്ണൻ എന്നയാളെ പ്രതി മൺവെട്ടി കൊണ്ട് തലയിലും നെറ്റിയിലും അടിച്ച് കൊലപ്പെടുത്തിയ കേസ്സിലാണ് മനപൂർവ്വമല്ലാത്ത നരഹത്യ നടത്തിയതായി കണ്ടെത്തിയത്.പ്രതിയുടെ ഭാര്യ അയൽവാസിയായ മണ്ണുത്തി സബ് ഇൻസ്പെക്ടർ ആയിരുന്ന പി എം രതീഷ് രജിസ്റ്റർ ചെയ്യുകയും സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കെ കെ സജീവ് (നിലവിൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ത്യശ്ശൂർ സിറ്റി എന്നവർ അന്വേഷണം നടത്തി .കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 25 സാക്ഷികളെ വിസ്തരിക്കുകയും 6 രേഖകളും ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കേസിൽ
പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി,അഡ്വക്കറ്റുമാരായ ജിഷ ജോബി, എബിൻ ഗോപുരൻ യാക്കൂബ് സുൽഫിക്കർ,മുസഫർ അഹമ്മദ് എന്നിവർ ഹാജരായി.

Advertisement