ഇരിങ്ങാലക്കുട: ഡോൺ ബോസ്കോ ഡയമണ്ട് ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ ഉദ്ഘാടനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി നിർവഹിച്ചു. ഫാദർ ഇമ്മാനുവൽ വട്ടക്കുന്നേൽ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് സാംബശിവൻ മുഖ്യാതിഥിയായിരുന്നു. യൂസഫ് ഇബ്രാഹിം, സാജു ലൂയിസ്, സിയാൽ ഭാസ്കർ, ബാബു ജോസ് ഇരുമ്പൻ എന്നിവർ പങ്കെടുത്തു.മൂന്നുദിവസമായി ഇരിങ്ങാലക്കുടയിൽ നടന്നുവന്ന ദേശീയ ബോൾ ഗെയിംസിൽ ഹാൻഡ് ബോൾ വോളിബോൾ ബാസ്ക്കറ്റ്ബോൾ എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ ഉണ്ടായിരുന്നത്. പുരുഷ വനിതാ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ നിരവധി ദേശീയ സംസ്ഥാന താരങ്ങൾ പങ്കെടുത്തു. ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിൽ വച്ച് നടന്ന ഹാൻഡ് ബോൾ പുരുഷ വിഭാഗത്തിൽ തമിഴ്നാട് കേരളത്തെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ഹാൻഡ് ബോൾ വനിതാ വിഭാഗത്തിൽ കേരളം തമിഴ്നാടിന് പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.സെന്റ് ജോസഫ് കോളേജിൽ വച്ച് നടന്ന വാശിയേറിയ വോളിബോൾ മത്സരങ്ങളിൽ 50 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ കേരള എ ടീം ചാമ്പ്യന്മാരായി. കേരള ബി ടീം മഹാരാഷ്ട്ര ടീം UAE എന്നിവർ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടി. 40 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ കേരള എ ടീം, കേരള ബി ടീം എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.ബാസ്ക്കറ്റ്ബോൾ മത്സരങ്ങളിൽ പുരുഷ വിഭാഗത്തിൽ കർണാടക ഒന്നാം സ്ഥാനവും കേരളം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.വനിതാ വിഭാഗത്തിൽ തമിഴ്നാട് ഒന്നാം സ്ഥാനവും കേരളം രണ്ടാം സ്ഥാനവും നേടി.മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് യൂസഫ് ഇബ്രാഹിം അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാദർ ജോയ് പീണിക്കപറമ്പിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. മാസ്റ്റേഴ്സ് ഗെയിംസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ശ്രീ സാജു ലൂയിസ് സ്വാഗതവും സിയാൽ ഭാസ്കർ നന്ദിയും പറഞ്ഞു.ബാബു ജോസഫ് ഇരുമ്പൻ, പീറ്റർ ജോസഫ് എന്നിവർ പങ്കെടുത്തു മത്സരങ്ങൾക്ക് ശേഷം ഷഫീർ മതിലകം ഇരിങ്ങാലക്കുട കല്ലട ഹോട്ടലിൽ നടത്തിയ ഇഫ്താർ വിരുന്നിൽ നിരവധി മുൻ ദേശീയ അന്തർ ദേശീയ താരങ്ങൾ പങ്കെടുത്തു.
ജെ.എഫ്.എൽ. ഫുട്ബോൾ ടൂർണമെന്റിൽ ജെ.സി.ഐ. വൈറ്റില വിജയിച്ചു
ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ തൃശൂർ, എറണാംകുളം, ഇടുക്കി ജില്ലകളിലെ ഫുട്ബോൾ ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ സോൺ തല ഫുട്ബോൾ ടൂർണമെന്റിൽ ജെ.സി.ഐ. വൈറ്റില വിജയികളായി ഇരിങ്ങാലക്കുട ഫുട്ബോൾ ക്ലബിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് വൈറ്റില തോൽപ്പിച്ചത് തൃശൂർ പൂരം സിറ്റി മൂന്നാം സ്ഥാനം കരസ്ഥമാക്കി
പന്ത്രണ്ടായിരത്തൊന്ന് രൂപ ക്യാഷ് അവാർഡും റോളിങ്ങ് ട്രോഫിയും ഒന്നാം സ്ഥാനത്തിനും എണ്ണായിരത്തൊന്ന് രൂപ ക്യാഷ് അവാർഡും ട്രോഫിയും രണ്ടാം സ്ഥാനത്തിനും അയ്യായിരത്തൊന്ന് രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയും മുന്നാം സ്ഥാനത്തിനും നൽകി ഇരിങ്ങാലക്കുട സബ് ഇൻസ്പെക്ടർ എം.എസ്.ഷാജൻ സമ്മാനദാനം നിർവഹിച്ചു ജെ.സി.ഐ. സോൺ ഡയറക്ടർ അനഘ ഷിബു അദ്ധ്യക്ഷത വഹിച്ചു, ജെ.സി.ഐ. ചാപ്റ്റർ പ്രസിഡന്റ് മേജൊ ജോൺസൺ, സോൺ പ്രസിഡന്റ് അർജുൻ നായർ, മുൻ സോൺ പ്രസിഡന്റ് ജോബിൻ കുര്യാക്കോസ്, പ്രോഗ്രാം ഡയറക്ടർ ഡിബിൻ അമ്പൂക്കൻ , സോൺ കോ ഓഡിനേറ്റർ ഡയസ് കാരാത്രക്കാരൻ , മുൻ പ്രസിഡന്റുമാരായ ടെൽസൺ കോട്ടോളി, ഡയസ് ജോസഫ് , അഡ്വ. ഹോബി ജോളി, മണിലാൽ വി.ബി.സെക്രട്ടറി ഷൈജോ ജോസ് ,ട്രഷറർ സാന്റോ വിസ്മയ , ബിനോയ് ജെ.പി. ട്രേഡേഴ്സ് ,ഷാജു പന്തല്ലി പാടൻ , ആന്റോ അമ്പൂ ക്കൻ എന്നിവർ പ്രസംഗിച്ചു ടൂർണമെന്റിലെ മികച്ച ഗോളിയായി അജോ ജോൺ (ഇരിങ്ങാലക്കുട)നേയും മികച്ച കളിക്കാരനായി വിശ്വാസ ( വൈറ്റില )നേയും തെരഞ്ഞെടുത്തു.
ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൽ ടെക്നോ കൾച്ചറൽ ഫെസ്റ്റ് ‘ പ്രിസ്മ 2023’
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ‘ പ്രിസ്മ 2023’ എന്ന പേരിൽ ടെക്നോ കൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിച്ചു. സാങ്കേതിക മത്സരങ്ങൾ, കലാ പ്രദർശനങ്ങൾ, റോബോ സോക്കർ, പ്രോജക്ട് എക്സ്പോ ഡ്രോൺ ഷോ, സൈക്കിൾ സ്റ്റണ്ട് പ്രകടനം, നിയോൺ ഫുട്ബോൾ, വാട്ടർ ഡ്രംസ് ഡി ജെ, കൾച്ചറൽ ഷോ എന്നിങ്ങനെ പതിനേഴ് ഇനങ്ങളാണ് മേളയുടെ ഭാഗമായി ഒരുക്കിയിരുന്നത്. ഡിപ്പാർട്ട്മെൻ്റ് ദിനാചരണത്തിൻ്റെ ഭാഗമായാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ജോയിൻ്റ് ഡയറക്ടർ ഫാ. ജോയി പയ്യപ്പിള്ളി സി എം ഐ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി ഡി ജോൺ, ഡിപ്പാർട്ട്മെൻ്റ് മേധാവി ഡോ. കാരൻ ബാബു എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ ഡെല്ല റീസ വലിയവീട്ടിൽ, കെ ജെ അഗ്നൽ ജോൺ, വിദ്യാർത്ഥികളായ ജെയിസ് ജോസ്, ഇ കെ കൃഷ്ണപ്രിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഫെസ്റ്റിൽ പത്തോളം കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു.
ഫുട്ബോൾ ചാമ്പ്യൻമാർ ആയി കാട്ടൂർ ഫുട്ബോൾ അക്കാദമി
കാട്ടൂർ :ഫുട്ബോൾ അക്കാദമി കാട്ടൂരിൽ നടത്തിയ 11 വയസുള്ള കുട്ടികളുടെ ഫുട്ബോൾ ടൂർണമെന്റിൽ ചാമ്പ്യൻമാരായി കാട്ടൂർ ഫുട്ബോൾ അക്കാദമി.ഫൈനൽ മത്സരത്തിൽ DDS SPORTS അക്കാദമിക്ക് എതിരെ 2 ഗോൾ അച്ചിച്ചുകൊണ്ടാണ് കാട്ടൂർ ഫുട്ബോൾ അക്കാദമി ചാമ്പ്യൻ മാരയത്..കാട്ടൂർ ഫുട്ബോൾ അക്കാദമി കോച്ച് രഘു കാട്ടൂർ, ശരത് വലപ്പാട് , ശിവ , സോവി I എന്നവരാണ്.വനിതകളുടെ പ്രദർശന മത്സരത്തിൽ LBSM അവിട്ടത്തൂർ വനിതാ ടീമിനെ തോൽപ്പിച്ചുകൊണ്ട് Fc കുട്ടനെല്ലൂർ വനിതാ ടീം ജേതാകളായി.ടൂർമെന്റിന്റെ ഉത്ഘാടനം. കാട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് ടി വി ലത നിർഹിച്ചു, മുഖ്യ അതിഥി യായി കാട്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോമോൻ വലിയവീട്ടിൽ, വിജയികൾക്ക് സമ്മാനദാനം കാട്ടൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെട്ടർ ഹബീബ് നിർവഹിച്ചു.
ഇരിങ്ങാലക്കുട – ബാംഗ്ലൂർ കെഎസ്ആർടിസി ബസ് സർവീസ് ബുക്കിംഗ് ആരംഭിച്ചു: മന്ത്രി ഡോ.ബിന്ദു
ഇരിങ്ങാലക്കുടയ്ക്ക് വിഷുക്കൈനീട്ടമായി നൽകുന്ന പുതിയ കെഎസ്ആർടിസി സ്വിഫ്റ്റ് ഡീലക്സ് അന്തർ സംസ്ഥാന സർവീസിന് ബുക്കിംഗ് ആരംഭിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.ഇരിങ്ങാലക്കുട നിന്നും ബാംഗ്ലൂരിലേയ്ക്കുള്ള പുതിയ സർവീസ് ഈ മാസം 17 ന് യാത്ര തുടങ്ങും. ദിവസവും വൈകിട്ട് 6.15ന് ഇരിങ്ങാലക്കുടയിൽ നിന്നും പുറപ്പെടുന്ന ബസ് തൃശൂർ, പെരിന്തൽമണ്ണ, മഞ്ചേരി, താമരശ്ശേരി, കൽപ്പറ്റ, മാനന്തവാടി, ശ്രീമംഗലം, മൈസൂർ വഴി പുലർച്ചെ 6.15ന് ബാംഗ്ലൂരിൽ എത്തും.തിരികെ ബാംഗ്ലൂരിൽ നിന്നും രാത്രി 11 മണിക്ക് പുറപ്പെടുന്ന ബസ് മൈസൂർ, ഗുണ്ടൽപേട്ട്, നിലമ്പൂർ, പെരിന്തൽമണ്ണ, തൃശൂർ വഴി രാവിലെ 8.25ന് ഇരിങ്ങാലക്കുടയിലെത്തും.കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി ആന്റണി രാജുവുമായി നടന്ന ചർച്ചയിലാണ് ഇരിങ്ങാലക്കുടയിൽ നിന്നു ആരംഭിക്കുന്ന പുതിയ അന്തർസംസ്ഥാന സർവീസിന് തീരുമാനമായത്. ബാംഗ്ലൂരിലേക്ക് യാത്ര ചെയ്യാൻ ഇതുവരെ തൃശൂരും ചാലക്കുടിയും പോകേണ്ടി വന്നിരുന്ന ഇരിങ്ങാലക്കുടക്കാർക്ക് പുതിയ സർവീസ് ആശ്വാസമാകുമെന്ന് മന്ത്രി പറഞ്ഞു.മന്ത്രിതലത്തിൽ നടത്തിയ ചർച്ചയുടെ തീരുമാനപ്രകാരമുള്ള പുതിയ സർവ്വീസുകൾ വരും ദിവസങ്ങളിൽ ഇരിങ്ങാലക്കുടയിൽ നിന്നും ആരംഭിക്കുമെന്നും മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു.
മത സൗഹാർദ്ദ ഇഫ്ത്താർ സംഗമം
ഇരിങ്ങാലക്കുട : ആത്മ വിശുദ്ധിയുടേയും സഹനത്തിന്റേയും പുണ്യ ദിനങ്ങളായ റമദാനോടനുബന്ധിച് ഇരിങ്ങാലക്കുട ഠാണാ ജുമാമസ്ജിദിൽ വെച്ച് സാമുഹ്യ പ്രവർത്തകൻ നിസാർ അഷറഫിന്റെ നേതൃത്വത്തിൽ ജമ അത്ത് കമ്മറ്റിയുടെ സ ഹകരണത്തോടെ മത സൗഹാർദ്ദ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു ഇമാം കബിർ മൗലവി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇരിങ്ങാലക്കുട രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് മഞ്ഞളി കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ എന്നിവർ സന്ദേശങ്ങൾ നൽകി മുനിസിപ്പൽ വൈസ് ചെയർമാൻ ടീ.വി. ചാർളി, ഐ.സി. എൽ. ഫിൻ കോർപ്പ് ചെയർമാൻ അഡ്വ..കെ.ജി. അനിൽകുമാർ ,കത്തിഡ്രൽ വികാരി . ഫാ. പയസ് ചെറപ്പണത്ത്, തഹസിൽദാർ സിമിഷ് സാഹു, ഡി.ഇ. ഒ. എസ്. ഷാജി ,നിസാർ അഷറഫ്, ജമാ അത്ത് കമ്മറ്റി പ്രസിഡന്റ് പി.എ.ഷഹിർ , സെക്രട്ടറി റാഫി വലിയ പറമ്പിൽ , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടൻ, ടെൽസൺ കോട്ടോളി , എന്നിവർ പ്രസംഗിച്ചു റംസാനോടനുബന്ധിച്ച് ജുമ മസ്ജിദിലും പിണ്ടി പെരുന്നാളിനോടനുബന്ധിച്ച് കത്തീഡ്രൽ പള്ളിയിലും ഉൽസവത്തോടനുബന്ധിച്ച് കൂടൽമാണിക്യം ദേവസ്വത്തിലും ഷഷ്ടിയോടനുബന്ധിച്ച് എസ്.എൻ.ബി.എസ്. സമാജത്തിലും സൗഹാർദ്ദ കൂട്ടായ്മകൾ നടത്തുന്നത് ഇരിങ്ങാലക്കുടയുടെ സംസ്കാരിക നവോത്ഥാനത്തിന്റെ പ്രതീകമെന്ന് ഇമാം അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
വീട്ടമ്മയുടെ മാലപൊട്ടിച്ച രണ്ടംഗ സംഘം അറസ്റ്റിൽ
വെള്ളാങ്ങല്ലൂ:വീട്ടമ്മയുടെ സ്വർണ്ണ മാല ബൈക്കിലെത്തി പൊട്ടിച്ച സംഘത്തെ ദിവസങ്ങൾക്കുള്ളിൽ പിടികൂടി ഇരിങ്ങാലക്കുട പോലീസ് . എളമക്കര സ്വദേശി അറയ്ക്കൽ വീട്ടിൽ ഇമ്മാനുവൽ (25 വയസ്) കലൂർ കണയന്നൂർ ഉഴിപറമ്പിൽ സുഹൈദ് (27 വയസ്സ്) എന്നിവരെയാണ് .റൂറൽ എസ്.പി ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ. എസ്.പി. ബാബു .കെ തോമസ് ഇൻസ്പെക്ടർ അനീഷ് കരിം എന്നിവരുടെ സംഘം പിടികൂടിയത്.ദു:ഖ വെള്ളിയഴ്ച രാവിലെ പള്ളിയിൽ പോയി മടങ്ങുമ്പോഴാണ് കൽപ്പറമ്പ് സ്വദേശിനി നാലര പവൻ മാലയാണ് ന്യൂജെൻ ബൈക്കിലെത്തിയ സംഘം പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞത്. സംഭവം അറിഞ്ഞ ഉടനെ തൃശൂർ റൂറൽ എസ്.പി. ഐശ്വരാ ഡോങ്ങ്ഗ്രേ ഇരിങ്ങാലക്കുട ഡി.വൈ.എസ്. ബാബു.കെ തോമസ് ഇൻസ്പെക്ടർ അനീഷ് കരീം നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഒന്നാം പ്രതി ഇമ്മാനുവൽ എളമക്കര സ്റ്റേഷനിൽ മാരക ലഹരി മരുന്നായ MDMA കേസ്സിലെ പ്രതിയാണ്. ഭാര്യയും 3 വയസ്സായ കുട്ടിയുമുള്ള ഇയാൾ ഇപ്പോൾ കൊല്ലം സ്വദേശിയായ ഒരു യുവതിക്കൊപ്പമാണ് താമസം. മദ്യത്തിനും ലഹരിമരുന്നു ഉപയോഗവും ആർഭാട ജീവിതരീതിയുമാണ് ഇയാളുടേത്.രണ്ടാം പ്രതി സുഹൈദ് കള്ളനോട്ട് കേസ്സിലെ പ്രതിയുമാണ്. മറ്റൊരു യുവതിക്കൊപ്പം വീട് വാടകയ്ക്ക് എടുത്ത് താമസിച്ച് ഓൺലൈനിൽ പരസ്യം നൽകി ഉഴിച്ചിൽ കേന്ദ്രം നടത്തിവരികയാണ് വെയിലേറ്റു വാടാതെ മനം മടുക്കാതെയുള്ള അന്വേഷണം. കഠിന വെയിഅലഞ്ഞ് സകല CCTV കളും നിരീക്ഷിച്ചും മുൻ കുറ്റവാളികളെ പരിശോദിച്ചും ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥർ നടത്തിയ കഠിന പരിശ്രമത്തിലാണ് 5 ദിവസത്തിനുള്ളിൽ പ്രതികൾ അറസ്റ്റിലായത്. ദുഖവെള്ളിയിലെ ദു:ഖ ത്തിന് ദിവസത്തിനുള്ളിൽ സന്തോഷം നൽകി ഇരിങ്ങാലക്കുട പോലീസ് വെള്ളാങ്ങല്ലൂരിൽ വീട്ടമ്മയുടെ സ്വർണ്ണ മാല ബൈക്കിലെത്തി പൊട്ടിച്ച സംഘത്തെ ദിവസങ്ങൾക്കുള്ളിൽ പിടികൂടാനായത് റൂറൽ പോലീസിന് . അഭിമാനമായി ഇരിങ്ങാലക്കുട എസ്.ഐ. എം.എസ് ഷാജൻ, സീനിയർ സി.പി.ഒ മാരായ ഇ.എസ്. ജീവൻ , സോണി സേവ്യർ, വി.വി.നിധിൻ സി.പി.ഒ മാരായ കെ.എസ്.ഉമേഷ്, എസ്.സജു , എസ്. സന്തോഷ് കുമാർ, മുകേഷ്, എം.ഷംനാഫ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘാംഗങ്ങൾ.
അനന്ത സാധ്യതകളുമായി റോബോട്ടിക്സ് പരിശീലന കളരി ജ്യോതിസ് കോളേജിൽ
ഇരിങ്ങാലക്കുട :ജ്യോതിസ് ഐടിയിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് നിർമ്മാണവും പരിശീലനവും അതിന്റെ അനന്തസാധ്യതകളെ കുറിച്ചുള്ള സൗജന്യ സെമിനാർ നടത്തി.വരും കാലഘട്ടത്തിൽ മനുഷ്യ ജീവിതത്തിൽ റോബോട്ടുകളുടെ ആ വശ്യം ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നായി മാറുമെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് ജ്യോതിസ് കോളേജ് പ്രിൻസിപാൾ പ്രൊഫ. എ. എം വർഗീസ് സംസാരിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ്ങിലെ ക്രൈസ്റ്റ് സെൻറർ ഫോർ ഇന്നോവേഷൻ ഡയറക്ടറും സൃഷ്ടി റോബോട്ടിക് പ്രൈവറ്റ് ലിമറ്റഡിന്റെ കോഫൗണ്ടർ ആൻറ്റ് & സി ഇ ഒ കൂടിയായ പ്രൊഫ. സുനിൽ പോൾ ക്ലാസുകൾ നയിച്ചു.ചടങ്ങിൽ ഐടി കോഡിനേറ്റർ ഹുസൈൻ എം എസ് സ്വാഗതവും, ബിജു പൗലോസ് ,കോഡിനേറ്റർ അനിത ടി ആർ എന്നിവർ ആശംസകളും,വിബിൻ പി കെ നന്ദിയും പറഞ്ഞു.അവധിക്കാലത്ത് ജ്യോതിസ് കോളേജും ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ്ങും ചേർന്ന് ഏപ്രിൽ 19 മുതൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന റോബോട്ടിക്സ് ക്ലാസുകൾ ആരംഭിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ വിളിക്കുക
7736000403,9446762688,9388968972
സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിരുത്തി പറമ്പിൽ അശോകൻ ഭാര്യ സുമതി(72) അന്തരിച്ചു
ശനിയാഴ്ച വൈകുന്നേരം കുടുംബ ക്ഷേത്രത്തിലെ പൂജാ ചടങ്ങുകൾ കഴിഞ്ഞ ശേഷം റോഡിലൂടെ വരുമ്പോൾ പടിയൂർ പഞ്ചായത്ത് ഓഫീസിന് സമീപത്ത് വെച്ച് വിരുത്തി പറമ്പിൽ രമണി, സധാനന്ദൻ ഭാര്യ അംബിക അശോകൻ ഭാര്യ സുമതി എന്നിവരെ അമിത വേഗത്തിൽ വന്ന ആക്ടീവ സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയി ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത് ഗുരുതരാവസ്ഥയിൽ തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റൽ ചികിത്സയിലായിരുന്ന സുമതി ഇന്നലെ രാത്രിയോടെ മരണപ്പെട്ടു കാട്ടൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി രതി ഗോപി തിരഞ്ഞെടുക്കപ്പെട്ടു
മുരിയാട്: ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി നാലാം വാർഡ് അംഗവും സി പി ഐ (എം ) തറയിലക്കാട് ബ്രാഞ്ച് അംഗവുമായ രതി ഗോപി തിരഞ്ഞെടുക്കപ്പെട്ടു. ഇടതു പക്ഷ മുന്നണിയുടെ ധാരണ അനുസരിച്ച് നിലവിലുള്ള വൈസ് പ്രസിഡന്റ് സരിത സുരേഷ് രാജി വച്ചതിനെ തുടന്നാണ് പുതിയ തിരഞ്ഞെടുപ്പ് അനിവാര്യമായി വന്നത്. പ്രിയപ്പെട്ട മെമ്പർ രതി ഗോപിക്ക് എല്ലാവിധ ആശംസകളും അഭിവാദ്യങ്ങളും നേരുന്നു.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിനെ തദ്ദേശ സ്വയംഭരണ വകുപ്പ് ഉപഹാരം നൽകി ആദരിച്ചു
ഇരിങ്ങാലക്കുട: 2022 2023 സാമ്പത്തിക വർഷത്തെ വാർഷികപദ്ധതി ഫണ്ട് 100% ചിലവഴിച്ച് ജില്ലയിൽ ഒന്നാമതായ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിനെ തദ്ദേശ സ്വയംഭരണ വകുപ്പ് ഉപഹാരം നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ എല്ലാ നിർവ്വഹണ ഉദ്യോഗസ്ഥർക്കും ഉപഹാരം നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് . മോഹനൻ വലിയാട്ടിൽ സ്വാഗതം ആശംസിച്ചു. കാറളംഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സീമ പ്രേംരാജ്, കാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലത ടി.വി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ഇന്റേണൽ വിജിലൻസ് ഓഫീസർ .ഷാജിക്, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ജെ.സി.ഐ. ഇരിങ്ങാലക്കുട ഈസ്റ്റർ, വിഷു , റംസാൻ എന്നി ആഘോഷങ്ങളെ ബന്ധപ്പെടുത്തി കൊണ്ട് മാനവ സമന്വയം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുട ഈസ്റ്റർ, വിഷു , റംസാൻ എന്നി ആഘോഷങ്ങളെ ബന്ധപ്പെടുത്തി കൊണ്ട് മാനവ സമന്വയം സംഘടിപ്പിച്ചു മതങ്ങൾ പഠിപ്പിക്കുന്നത് മനുഷ്യ സ്നേഹമാണന്നും മാനവസേവയാണ് മാധവ സേവയെന്നും പരസ്പരം സഹവർത്വിത്തിലുടെ വികസനത്തിന്റെ പ്രകാശം നാട്ടിൽ സ്ഥാപിക്കാൻ കഴിയുമെന്നും ബിഷപ്. മാർ പോളി കണ്ണൂക്കാടൻ മാനവ സമന്വയം ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു. ജെ.സി. ഐ. ഇരിങ്ങാലക്കുടയുടെ പ്രസിഡന്റ് മെജോ ജോൺസൺ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ , ജുമ മസ്ജിദ് ഇമാം കബീർ മൗലവി , ജെ.സി.ഐ. മുൻ സോൺ പ്രസിഡന്റ് അജ്മൽ സി.എസ്, ക്രൈസ്റ്റ് എഞ്ചിനിയറിങ്ങ് കോളേജ് ഡയറക്ടർ ഫാ. ജോൺ പാല്ല്യേക്കര സെക്രട്ടറി ഷൈജോ ജോസ് പോഗ്രാം ഡയറക്ടർ ബിജു സി.സി. മുൻ പ്രസിഡന്റുമാരായ ഡയസ് കാരാത്രക്കാരൻ ടെൽസൺ കോട്ടോളി, ഡയസ് ജോസഫ് ,അഡ്വ. ഹോബി ജോളി ,ട്രഷറർ ഷാന്റോ വിസ്മയ എന്നിവർ പ്രസംഗിച്ചു അഞ്ഞൂറോളം പേർക്ക് പലവ്യഞ്ജനങ്ങളടങ്ങുന്ന കിറ്റ് വിതരണം ചെയ്തു.
തത്വ ശാസ്ത്രങ്ങളെ തിരികെ കൊണ്ടുവരികയും അതു വഴി മതേതര ജനാധിപത്യ മൂല്യങ്ങളെ ഉന്മൂലനം ചെയ്യാനുമാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നതെന്ന് കരിവെള്ളൂർ മുരളി
പുല്ലൂർ: ഭൂതകാലത്തെ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുന്നതിലൂടെ കാലഹരണപ്പെട്ട തത്വ ശാസ്ത്രങ്ങളെ തിരികെ കൊണ്ടുവരികയും അതു വഴി മതേതര ജനാധിപത്യ മൂല്യങ്ങളെ ഉന്മൂലനം ചെയ്യാനുമാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നതെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു. ചരിത്ര വസ്തുതകളെ വെട്ടിത്തിരുത്തുകയും തമസ്ക്കരണ വിദ്യയിലൂടെ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായങ്ങളെ നിഷ്പ്രഭമാക്കാനും ബോധപൂർവ്വമായ നീക്കങ്ങൾ നടക്കുന്നു. സംസ്കാരത്തിന്റെ ഈടുവെപ്പുകൾക്ക് ഒപ്പം നിന്ന് പ്രതിരോധം തീർക്കുകയാണ് ഇന്ന് എഴുത്തുകാരും കലാകാരന്മാരും ചെയ്യേണ്ടത്. അദ്ദേഹം തുടർന്ന് പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘം തൃശൂർ ജില്ലാ കമ്മിറ്റി പുല്ലൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലെ ഇന്ന ബെന്റ് നഗറിൽ സംഘടിപ്പിച്ച സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കരിവെള്ളൂർ മുരളി. കെ.ജി. മോഹനർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പു.ക.സ.സംസ്ഥാന സെക്രട്ടറി അശോകൻ ചരുവിൽ മുഖ്യാതിഥിയായിരുന്നു. അഡ്വ വി.ഡി. പ്രേമപ്രസാദ്, ഡോ.എം.എൻ. വിനയകുമാർ, ഡോ.കെ.ജി. വിശ്വനാഥൻ, വി.മുരളി സി.ആർ. ദാസ്, ഡോ.ഷീല, റെജില ഷെറിൻ, രേണു രാമനാഥ്, ഖാദർ പട്ടേപ്പാടം, മണി സജയൻ എന്നിവർ സംസാരിച്ചു. തുടർന്ന് ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള കലാകാരന്മാർ വ്യത്യസ്തങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു.
കളവുകേസിലെ പ്രതികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കാട്ടൂര്‍ പോലീസിന്‍റെ പിടിയില്‍
കാട്ടൂര്‍ : വാടാനപ്പിള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്നേഹതീരം ബീച്ചില്‍ വന്ന കുറ്റൂര്‍ സ്വദേശി പാമ്പൂര്‍ വീട്ടില്‍ ആകാശ് എന്നയാളുടെ KL 080AU 4001 നമ്പര്‍ യൂണിക്കോണ്‍ വാഹനം ഉച്ചയോടെ ബീച്ച് പരിസരത്ത് നിന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് വാടാനപ്പിള്ളി പോലീസില്‍ പരാതി കൊടുത്തിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കാട്ടൂര്‍ സ്പെഷല്‍ബ്രാഞ്ച് ഓഫീസര്‍ ഫെബിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ ISHO ഹൃഷികേശന്‍നായര്‍, CPO മാരായ രാജേഷ്, ധനേഷ്, കിരണ്‍, ജിഷ്ണു എന്നിവര്‍ നടത്തിയ പരിശോധനയില്‍ കാട്ടൂര്‍ മാവുംവളവ് ഭാഗത്ത് നിന്ന് കാണാതായ വാഹനവും, പ്രതികളേയും പിടികൂടുകയായിരുന്നു. കാട്ടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത ചെറുപ്പക്കാരാണ് പ്രതികള്‍.
ചെട്ടിപറമ്പ് കനാല്‍ബെയ്‌സിലുള്ള അക്ഷയ സെന്ററിലേക്ക് വീല്‍ചെയര്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട : ലെജന്‍സ് ഓഫ് ചന്തക്കുന്നിന്റെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അക്ഷയ സെന്ററിലേക്ക് വീല്‍ചെയര്‍ വിതരണം ചെയ്തു. വിവിധ ആവശ്യങ്ങള്‍ക്കായി അക്ഷയ സെന്ററിലെത്തുന്ന നടക്കുന്നതിനും മറ്റും ബുദ്ധിമുട്ടുള്ള ആളുകള്‍ക്ക് ഉപയോഗിക്കുന്നതിനു വേണ്ടിയാണ് വീല്‍ചെയര്‍ വിതരണം ചെയ്തത്. ഇരിങ്ങാലക്കുട ചെട്ടിപറമ്പ് കനാല്‍ബെയ്‌സിലുള്ള ടി.എസ്.ആര്‍ 212 അക്ഷയ സെന്ററിലേക്കാണ് വീല്‍ചെയര്‍ വിതരണം ചെയ്തത്. വീല്‍ചെയര്‍ വിതരണ ഉദ്ഘാടനം ലെജന്‍സ് ഓഫ് ചന്തക്കുന്ന് പ്രസിഡണ്ട് ലിയോ താണിശ്ശേരിക്കാരന്‍ നിര്‍വഹിച്ചു. അക്ഷയ സെന്റര്‍ എന്റര്‍പ്രണര്‍ സൂര്യ സുചി വീല്‍ചെയര്‍ ഏറ്റുവാങ്ങി. ലെജന്‍സ് ഓഫ് ചന്തക്കുന്ന് സെക്രട്ടറി നിതീഷ് കാട്ടില്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ കെ.ആര്‍ നിഷികുമാര്‍, ഭാരവാഹികളായ സൈഗണ്‍ തയ്യില്‍, നവീന്‍ പള്ളിപ്പാട്ട് ചെമ്പന്‍, ഫാന്റം പല്ലിശ്ശേരി, മയൂഫ് കെ.എച്ച്, അഗീഷ് ആന്റണി, ടി.ആർ ബിബിന്‍, സെന്റിൽ കുമാർ, എം.എസ് ഷിബിന്‍, ഷാജന്‍ ചക്കാലക്കല്‍, ജോഷി അക്കരക്കാരൻ, ലൈജു വർഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.
ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ മുപ്പതാമത് സ്കൂൾ വാർഷികം നടന്നു
ഇരിങ്ങാലക്കുട :ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ മുപ്പതാമത് സ്കൂൾ വാർഷികം *ഏക് താര* റിട്ടയേർഡ് സ്റ്റേറ്റ് ഇൻഫോർമേഷൻ കമ്മീഷണർ എം.എൻ ഗുണവർദ്ധനൻ IAS ഉദ്ഘാടനം നിർവ്വഹിച്ചു.എസ്.എൻ.ഇ.എസ്. ചെയർമാൻ എ.എ. ബാലൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ . പ്രിൻസിപ്പാൾ പി.എൻ. ഗോപകുമാർ സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. എസ്. എൻ. ഇ . എസ്. പ്രസിഡണ്ട് കെ.കെ. കൃഷ്ണാനന്ദ ബാബു, സെക്രട്ടറി കെ.യു. ജ്യോതിഷ്, ട്രഷറർ എം.കെ. സുബ്രഹ്മണ്യൻ, മാനേജർ പ്രൊ . എം.എസ്. വിശ്വനാഥൻ ,എസ്.എം.സി. ചെയർമാൻ പി.എസ്. സുരേന്ദ്രൻ , മുൻ ചെയർമാൻ കെ.ആർ. നാരായണൻ വാർഡ് കൗൺസിലർ സുജ സഞ്ജീവ് കുമാർ , വൈസ് ചെയർമാൻ പി.കെ. പ്രസന്നൻ , വൈസ് പ്രസിഡണ്ട് റോളിചന്ദ്രൻ , ജോ. സെക്രട്ടറി ടി.വി.പ്രദീപ് , ഹെഡ് മിസ്ട്രസ് സജിത അനിൽ കുമാർ , പി.ടി.എ. വൈസ് പ്രസിഡണ്ട് നിമിഷ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർത്ഥികൾക്കും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും മാനേജ്മെന്റ് ഉപഹാരങ്ങളും , വിവിധ എൻഡോവ്മെന്റുകളും നൽകി. തുടർന്ന് കെ.ജി. മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.
മോഡേൺ ജനറേറ്റീവ് എ ഐ ടൂൾസ് നെ കുറിച്ച് ക്ലാസ്സുകൾ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ജ്യോതിസ് കോളേജിലെ അദ്ധ്യാപകർക്ക് മോഡേൺ ജനറേറ്റീവ് എ ഐ ടൂൾസ് നെക്കുറിച്ച് ക്ലാസുകൾ നടന്നു. ദി ലേണിംഗ് എഞ്ചിനീയറിംഗ് അംബാസിഡർ പ്രോഗ്രാമിന്റെ ഭാഗമായി ദി ലേണിംഗ് ഏജൻസി ലാബ് ആണ് സ്പോൺസർ ചെയ്തത്. ഹായ്ലാബ്സ് സി ടി ഒ യും കോ -ഫൗണ്ടറുമായ യു എസ് എ വെസ്റ്റേൺ മിഷിഗൺ യൂണിവേഴ്സിറ്റി പി എച്ച് ഡി വിദ്യാർഥിയുമായ എഡ് വിൻ ജോസ് ആണ് ക്ലാസ്സ് നയിച്ചത്. ചാറ്റ് ജിപിടി, ബിങ്ക് ചാറ്റ്,ക്വിൽ ബോട്ട്, ഗ്രാമർളി തുടങ്ങിയ എ ഐ ടൂൾസ്നെ കുറിച്ചാണ് ക്ലാസുകൾ നടന്നത്.ജ്യോതിസ് കോളേജ് ഡയറക്ടർ ജോസ് ജെ ചിറ്റിലപ്പിള്ളി, പ്രിൻസിപ്പൽ പ്രൊഫ. എ എം വർഗീസ്, അക്കാഡമിക് കോ -ഓർഡിനേറ്റർ കുമാർ സി കെ, എക്സിക്യൂട്ടീവ് ഡയറക്ടർ മാരായ ബിജു പൗലോസ്, ഹുസൈൻ അലി എന്നിവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.
വയോജനപരിപാലനവും ലഹരി വ്യാപനത്തിനെതിരായ പ്രതിരോധവും ലക്ഷ്യമാക്കി നാഷണല്‍ സര്‍വ്വീസ് സ്കീം പ്രവര്‍ത്തകരുടെ I സന്നദ്ധസേന രൂപീകരിക്കും – മന്ത്രി ആര്‍. ബിന്ദു
ഇരിങ്ങാലക്കുട: വയോജനപരിപാലനത്തിനും ലഹരി വ്യാപനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെ ആഭിമുഖ്യത്തില്‍ നസന്നദ്ധസേന രൂപീകരിക്കുമെന്നും പൂര്‍വ്വകാല പ്രവര്‍ത്തകരുടെ കൂട്ടായ്മകളെ ഇതിന്‍റെ ഭാഗമാക്കുമെന്നും ഉന്നതവിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു അറിയിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ എന്‍.എസ്.എസ്. പൂര്‍വ്വകാല പ്രവര്‍ത്തകരുടെയും പ്രോഗ്രാം ഓഫീസര്‍മാരുടെയും ജില്ലാതല സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലുള്ള അംഗങ്ങള്‍ക്കൊപ്പം മുന്‍കാല പ്രവര്‍ത്തകരുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് സ്റ്റേറ്റ് സെല്ലിന്‍റെ ആഭിമുഖ്യത്തില്‍ ജില്ലകള്‍ തോറും സംഗമം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി തൃശൂരിലാണ് ഹൃദ്യം 2023 എന്ന പേരില്‍ മുന്‍ കാലപ്രവര്‍ത്തകരുടെ സംഗമം നടന്നത്. ജില്ലയിലെ 200 ല്‍പ്പരം സ്ഥാപനങ്ങളില്‍നിന്ന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. എന്‍.എസ്.എസ്. സ്റ്റേറ്റ് ഓഫീസര്‍ ഡോ.ആര്‍.എന്‍.അന്‍സര്‍ അദ്ധ്യക്ഷനായിരുന്നു.നാഷണൽ ട്രെയിനർ ബ്രഹ്മനായകം മഹാദേവൻമുഖ്യ പ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയര്‍മാന്‍ ഡോ.സെബാസ്റ്റ്യന്‍ ജോസഫ്, ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ.ജോളി ആന്‍ഡ്രൂസ്, ആരോഗ്യ സര്‍വ്വകലാശാല കോര്‍ഡിനേറ്റര്‍ ഡോ.വി.എം.ഇക്ബാല്‍,ഐ.എച്ച്.ആര്‍.ഡി കോര്‍ഡിനേറ്റര്‍ ഡോ.അജിത്ത് സെന്‍, കാര്‍ഷിക സര്‍വ്വകലാശാല കോര്‍ഡിനേറ്റര്‍ ഡോ.ഇ.ജി.രഞ്ജിത്ത്കുമാര്‍, വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വ്വകലാശാല കോര്‍ഡിനേറ്റര്‍ ഡോ.എ.ആര്‍.ശ്രീരഞ്ജിനി, ഹയര്‍സെക്കന്‍ററിസ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.വി.പ്രതീഷ്, കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി കോര്‍ഡിനേറ്റര്‍ വിപിന്‍ കൃഷ്ണന്‍, വി.എച്ച്.എസ്.ഇ. റീജിയണ്‍ സെല്‍ കോര്‍ഡിനേറ്റര്‍ കെ.ശ്രീജേഷ്, ടെക്നിക്കല്‍ സെല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വി.എ.ജയപ്രസാദ്, ഐ.ടി.ഐ കോര്‍ഡിനേറ്റര്‍ കെ.കെ.അയ്യപ്പന്‍, സുരേഷ് കടുപ്പശ്ശേരിക്കാരന്‍, സ്വാഗതസംഘം കണ്‍വീനര്‍ എ.എ. തോമസ്,ഡോ. അപര്‍ണ്ണ ലക്ഷ്മണന്‍, (കുസാറ്റ്) എസ്.രതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയി പീനിക്കാപ്പറമ്പില്‍, നോവയുടെ രക്ഷാധികാരി പ്രൊഫ.കെ.ജെ.ജോസഫ് എന്നിവരെ ആദരിച്ചു.എന്‍.എസ്.എസ്. പ്രവര്‍ത്തകരുടെ കലാപരിപാടികളും അയ്യന്‍ ചിരുകണ്ടന്‍ ഫോക് ബാന്‍ഡിന്‍റെ കലാവിരുന്നും നടന്നു. ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും സമയബന്ധിതമായി പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ രൂപീകരിക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ഡോ.സെബാസ്റ്റ്യന്‍ ജോസഫ് വൈസ് ചെയര്‍മാന്‍മാരായ സുരേഷ് കടുപ്പശ്ശേരിക്കാരന്‍, അഭി തുമ്പൂര്‍, ലാലു അയ്യപ്പങ്കാവ് എന്നിവര്‍ അറിയിച്ചു.
നികുതി കൊള്ളയ്ക്കെതിരെ യു.ഡി.എഫ് ഇരിങ്ങാലക്കുട യിൽ കരിദിനം ആചരിച്ചു
ഇരിങ്ങാലക്കുട : നികുതി കൊള്ളയ്ക്കെതിരെ യു.ഡി.എഫ് ഇരിങ്ങാലക്കുട യിൽ കരിദിനം ആചരിച്ചു.
യു.ഡി.ഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കൺവീനർ എം.പി ജാക്സൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, മുൻസിപ്പൽ ചെയർപേഴ്സൻ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലൻ, സോമൻ ചിറ്റേത്ത്, ബ്ളോക്ക് പ്രസിഡന്റുമാരായ ടി.വി ചാർളി, കെ. കെ ശോഭനൻ , യു.ഡി.ഫ് നേതാക്കളായ കെ. എ റിയാസുദീൻ, ജോസഫ് ചാക്കോ , റോക്കി ആളൂക്കാരൻ, തോമാസ് തൊകലത്ത്, ബാബു തോമാസ് , കെ.വി രാജു , ഷാറ്റോ കുര്യൻ, ടി. ആർ രാജേഷ്, രഞ്ചിനി ടീച്ചർ, സാം തോംസൻ തുടങ്ങിയവർ പ്രസംഗിച്ചു.
ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജിൽ ഫുടബോൾ ടൂർണമെന്റ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പുരുഷൻമാർക്കായി സെവൻസ് ഫുടബോൾ ടൂർണമെന്റ്, വനിതകൾക്കായി പെനാൽറ്റി ഷൂട്ട് ഔട്ട് ടൂർണമെൻ്റ് എന്നിവ സംഘടിപ്പിച്ചു. ടൂർണമെന്റിന്റെ ഉദ്ഘാടനം ഫുട്ബോൾ ഫ്രീസ്റ്റൈലർ മുഹമ്മദ് റിസ്‌വാനും ഘാനയിലെ ഫെയിത് ലേഡീസ് എഫ് സി താരം ജെന്നിഫർ ഡോർഡോയും ചേർന്ന് നിർവഹിച്ചു. സെവൻസ് ഫുടബോൾ ടൂർണമെന്റിൽ രണ്ടാം വർഷ ഇലക്ട്രിക്കൽ വിദ്യാർത്ഥികളും പെനാൽറ്റി ഷൂട്ട് ഔട്ട് ടൂർണമെന്റിൽ രണ്ടാം വർഷ സിവിൽ എഞ്ചിനീയറിങ് വിദ്യാർത്ഥികളും ചാമ്പ്യൻമാരായി. വിജയികൾക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോൺ പാലിയേക്കര സി എം ഐ പുരസ്കാരങ്ങൾ വിതരണം ചെയ്തു.