ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജിൽ ഫുടബോൾ ടൂർണമെന്റ്

24

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിംഗ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പുരുഷൻമാർക്കായി സെവൻസ് ഫുടബോൾ ടൂർണമെന്റ്, വനിതകൾക്കായി പെനാൽറ്റി ഷൂട്ട് ഔട്ട് ടൂർണമെൻ്റ് എന്നിവ സംഘടിപ്പിച്ചു. ടൂർണമെന്റിന്റെ ഉദ്ഘാടനം ഫുട്ബോൾ ഫ്രീസ്റ്റൈലർ മുഹമ്മദ് റിസ്‌വാനും ഘാനയിലെ ഫെയിത് ലേഡീസ് എഫ് സി താരം ജെന്നിഫർ ഡോർഡോയും ചേർന്ന് നിർവഹിച്ചു. സെവൻസ് ഫുടബോൾ ടൂർണമെന്റിൽ രണ്ടാം വർഷ ഇലക്ട്രിക്കൽ വിദ്യാർത്ഥികളും പെനാൽറ്റി ഷൂട്ട് ഔട്ട് ടൂർണമെന്റിൽ രണ്ടാം വർഷ സിവിൽ എഞ്ചിനീയറിങ് വിദ്യാർത്ഥികളും ചാമ്പ്യൻമാരായി. വിജയികൾക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോൺ പാലിയേക്കര സി എം ഐ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

Advertisement