വയോജനപരിപാലനവും ലഹരി വ്യാപനത്തിനെതിരായ പ്രതിരോധവും ലക്ഷ്യമാക്കി നാഷണല്‍ സര്‍വ്വീസ് സ്കീം പ്രവര്‍ത്തകരുടെ I സന്നദ്ധസേന രൂപീകരിക്കും – മന്ത്രി ആര്‍. ബിന്ദു

13

ഇരിങ്ങാലക്കുട: വയോജനപരിപാലനത്തിനും ലഹരി വ്യാപനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നാഷണല്‍ സര്‍വ്വീസ് സ്കീമിന്‍റെ ആഭിമുഖ്യത്തില്‍ നസന്നദ്ധസേന രൂപീകരിക്കുമെന്നും പൂര്‍വ്വകാല പ്രവര്‍ത്തകരുടെ കൂട്ടായ്മകളെ ഇതിന്‍റെ ഭാഗമാക്കുമെന്നും ഉന്നതവിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു അറിയിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ എന്‍.എസ്.എസ്. പൂര്‍വ്വകാല പ്രവര്‍ത്തകരുടെയും പ്രോഗ്രാം ഓഫീസര്‍മാരുടെയും ജില്ലാതല സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലുള്ള അംഗങ്ങള്‍ക്കൊപ്പം മുന്‍കാല പ്രവര്‍ത്തകരുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് സ്റ്റേറ്റ് സെല്ലിന്‍റെ ആഭിമുഖ്യത്തില്‍ ജില്ലകള്‍ തോറും സംഗമം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി തൃശൂരിലാണ് ഹൃദ്യം 2023 എന്ന പേരില്‍ മുന്‍ കാലപ്രവര്‍ത്തകരുടെ സംഗമം നടന്നത്. ജില്ലയിലെ 200 ല്‍പ്പരം സ്ഥാപനങ്ങളില്‍നിന്ന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. എന്‍.എസ്.എസ്. സ്റ്റേറ്റ് ഓഫീസര്‍ ഡോ.ആര്‍.എന്‍.അന്‍സര്‍ അദ്ധ്യക്ഷനായിരുന്നു.നാഷണൽ ട്രെയിനർ ബ്രഹ്മനായകം മഹാദേവൻമുഖ്യ പ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയര്‍മാന്‍ ഡോ.സെബാസ്റ്റ്യന്‍ ജോസഫ്, ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ.ജോളി ആന്‍ഡ്രൂസ്, ആരോഗ്യ സര്‍വ്വകലാശാല കോര്‍ഡിനേറ്റര്‍ ഡോ.വി.എം.ഇക്ബാല്‍,ഐ.എച്ച്.ആര്‍.ഡി കോര്‍ഡിനേറ്റര്‍ ഡോ.അജിത്ത് സെന്‍, കാര്‍ഷിക സര്‍വ്വകലാശാല കോര്‍ഡിനേറ്റര്‍ ഡോ.ഇ.ജി.രഞ്ജിത്ത്കുമാര്‍, വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വ്വകലാശാല കോര്‍ഡിനേറ്റര്‍ ഡോ.എ.ആര്‍.ശ്രീരഞ്ജിനി, ഹയര്‍സെക്കന്‍ററിസ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.വി.പ്രതീഷ്, കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി കോര്‍ഡിനേറ്റര്‍ വിപിന്‍ കൃഷ്ണന്‍, വി.എച്ച്.എസ്.ഇ. റീജിയണ്‍ സെല്‍ കോര്‍ഡിനേറ്റര്‍ കെ.ശ്രീജേഷ്, ടെക്നിക്കല്‍ സെല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വി.എ.ജയപ്രസാദ്, ഐ.ടി.ഐ കോര്‍ഡിനേറ്റര്‍ കെ.കെ.അയ്യപ്പന്‍, സുരേഷ് കടുപ്പശ്ശേരിക്കാരന്‍, സ്വാഗതസംഘം കണ്‍വീനര്‍ എ.എ. തോമസ്,ഡോ. അപര്‍ണ്ണ ലക്ഷ്മണന്‍, (കുസാറ്റ്) എസ്.രതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയി പീനിക്കാപ്പറമ്പില്‍, നോവയുടെ രക്ഷാധികാരി പ്രൊഫ.കെ.ജെ.ജോസഫ് എന്നിവരെ ആദരിച്ചു.എന്‍.എസ്.എസ്. പ്രവര്‍ത്തകരുടെ കലാപരിപാടികളും അയ്യന്‍ ചിരുകണ്ടന്‍ ഫോക് ബാന്‍ഡിന്‍റെ കലാവിരുന്നും നടന്നു. ജില്ലയിലെ എല്ലാ സ്ഥാപനങ്ങളിലും സമയബന്ധിതമായി പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ രൂപീകരിക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ഡോ.സെബാസ്റ്റ്യന്‍ ജോസഫ് വൈസ് ചെയര്‍മാന്‍മാരായ സുരേഷ് കടുപ്പശ്ശേരിക്കാരന്‍, അഭി തുമ്പൂര്‍, ലാലു അയ്യപ്പങ്കാവ് എന്നിവര്‍ അറിയിച്ചു.

Advertisement