ഇരിങ്ങാലക്കുട: കാസറ്റുകടയില്‍ കഞ്ചാവുവില്‍പ്പന നടത്തിയിരുന്ന ആളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട ഓലക്കോട്ട് വീട്ടില്‍ ഷാജന്‍ (53)നെയാണ് ഇരിങ്ങാലക്കുട എക്സൈസ് എസ്.ഐ. എം.ഒ. വിനോദും സംഘവും അറസ്റ്റ് ചെയ്തത്. കൂടല്‍മാണിക്യം റോഡിലെ കാസറ്റുകടയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 25 ഗ്രാം കഞ്ചാവും എക്സൈസ് സംഘം കണ്ടെടുത്തു.എക്സൈസ് ഓഫീസര്‍മാരായ ഇ.പി.ദബോസ്, കെ. ജയദേവന്‍, പി.എ. ഗോവിന്ദന്‍,എം.എല്‍. റാഫേല്‍, ബാബു കെ.എ. എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Advertisement