ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥിനികൾക്കുള്ള പ്രതിരോധ് 2022 സൗജന്യ ആയോധന പരിശീലന ക്ലാസ് സംഘടിപ്പിച്ചു

23

ഇരിങ്ങാലക്കുട :ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥിനികൾക്കുള്ള പ്രതിരോധ് 2022 സൗജന്യ ആയോധന പരിശീലന ക്ലാസിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. വിദ്യാർത്ഥിനികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും പെട്ടെന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന് അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം വച്ചാണ് പ്രതിരോധ് 2022 ആരംഭിച്ചിരിക്കുന്നത്. ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ ലയൺ വി. സി തോമസ് ഉദ്ഘാടനം നിർവഹിച്ചു. ലയൺസ് പ്രസിഡൻറ് റോയി ജോസ് ആലുക്കൽ, ലയൺ ലേഡി പ്രസിഡൻറ് മെഡലി റോയ് ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജോൺ നിതിൻ തോമസ്, സെക്രട്ടറി മനോജ് ഐബെൻ , ട്രഷറർ കെ എൻ സുഭാഷ് , ശ്രീദേവി ടീച്ചർ എന്നിവർ സംസാരിച്ചു

Advertisement