Home NEWS അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഇരിങ്ങാലക്കുട ഏരിയ സമ്മേളത്തിന്റെ ഭാഗമായുള്ള പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഇരിങ്ങാലക്കുട ഏരിയ സമ്മേളത്തിന്റെ ഭാഗമായുള്ള പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു

33

ഇരിങ്ങാലക്കുട: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഇരിങ്ങാലക്കുട ഏരിയ സമ്മേളത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട പൂതംകുളം മൈതാനിയിൽ നിന്നാരംഭിച്ച പ്രകടനവും തുടർന്ന് ടൗൺഹാൾ അങ്കണത്തിൽ സംഘടിപ്പിച്ച പൊതു സമ്മേളനവും എ.ഐ.ഡി.ഡബ്ല്യൂ.എ ജില്ലാ ട്രഷറർ കെ.ആർ സീത ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡണ്ട് ചിന്താ സുഭാഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ആർ വിജയ,സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ലത ചന്ദ്രൻ, കെ.എസ്.കെ.ടി.യു കേന്ദ്ര കമ്മിറ്റിയംഗം ലളിതാ ബാലൻ, ജില്ലാ കമ്മിറ്റിയംഗം വത്സല ബാബു,മീനാക്ഷി ജോഷി,വിജയലക്ഷ്മി വിനയ ചന്ദ്രൻ,ഷീജ ജോയ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. യോഗത്തിന് ജില്ലാ കമ്മിറ്റിയംഗം ഷീജ പവിത്രൻ സ്വാഗതവും ഏരിയ സെക്രട്ടറി സജിത ഷേബർ നന്ദിയും രേഖപ്പെടുത്തി.