തിരുത്തിചിറ ഈസ്റ്റ്‌ ബണ്ട് റോഡിന്റെ നിർമ്മാണോദ്ഘാടനം എം. എൽ. എ പ്രൊഫ. കെ. യു. അരുണൻ നിർവഹിച്ചു

38

തിരുത്തിചിറ : പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തിരുത്തിചിറ ഈസ്റ്റ്‌ ബണ്ട് റോഡിന്റെ നിർമ്മാണോദ്ഘാടനം എം. എൽ. എ നിർവഹിച്ചു. ആളൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 9 ൽ ഉൾപ്പെടുന്ന റോഡിന് ആസ്തി വികസന ഫണ്ടിൽ നിന്നും 18.75 ലക്ഷം രൂപയാണ് നിർമ്മാണ പ്രവൃത്തിക്കായി അനുവദിച്ചിട്ടുള്ളത്. പ്രസ്തുത റോഡ് 351 മീറ്റർ നീളത്തിൽ 3 മീറ്റർ വീതിയിൽ ടാറിംഗ് നടത്തി വശങ്ങളിൽ സംരക്ഷണ ഭിത്തിയും കെട്ടിയാണ് നിർമ്മാണം നടത്തുന്നത്. തിരുത്തിപറമ്പ് ഈസ്റ്റ്‌ ബണ്ട് റോഡ് പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ ആളൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ആർ. ജോജോ അദ്ധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസൺ മുഖ്യാഥിതി ആയിരുന്നു.

Advertisement