ഇരിങ്ങാലക്കുട രൂപത ല്യൂമന്‍ യൂത്ത് സെന്റര്‍ സംഘടിപ്പിച്ച നാലാമത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ കുറ്റിക്കാട് ഇടവക ജീസസ് യൂത്ത് ഒരുക്കിയ ‘കിത്താബ്’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു

30

ആളൂര്‍: ഇരിങ്ങാലക്കുട രൂപത ല്യൂമന്‍ യൂത്ത് സെന്റര്‍ സംഘടിപ്പിച്ച നാലാമത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ കുറ്റിക്കാട് ഇടവക ജീസസ് യൂത്ത് ഒരുക്കിയ ‘കിത്താബ്’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഇരിങ്ങാലക്കുട കത്തീഡ്രല്‍ ഇടവക സിനോജ് ജോസ് തയ്യാറാക്കിയ ഭൂമിയിലെ സമ്പാദ്യം രണ്ടാംസ്ഥാനവും ആന്റണി തോമസ് നിര്‍മ്മിച്ച ദൂരം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കിത്താബ് ഹ്രസ്വ ചിത്രത്തിന്റെ അവേറിന്‍ ബി പടനിലത്ത് സംവിധാനത്തിനും ആല്‍വിന്‍ സൈമണ്‍ എഡിറ്റര്‍ക്കും ആന്‍സണ്‍ ആന്റണി പശ്ചാത്തല സംഗീതത്തിനും എമി റോസ് ജിജോ മികച്ച ബാലതാരത്തിനും, അഖില്‍ ഡേവിസ് പൊന്‍ മണിശ്ശേരി മികച്ച ക്യാമറമാനുമുള്ള അവാര്‍ഡുകള്‍ നേടി. ഭൂമിയിലെ സമ്പാദ്യം എന്ന ചിത്രത്തിലെ സിജോ ഔസേപ്പ് നല്ല നടനും തിരക്ക് എന്ന ചിത്രത്തിലെ സ്റ്റെല്ലാ അഞ്ചു മോന്‍ നല്ല നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഫാ. ജോഷി കല്ലേലി, ഫാ. ലിജു മഞ്ഞപ്രക്കാരന്‍, ഫാ. സെബിന്‍ എടാട്ടുക്കാരന്‍ , ഫാ. ചാക്കോ കാട്ടുപറമ്പില്‍, തോമസ് ലോനപ്പന്‍, ജിജി പടമാടന്‍, ജോയ് അരിക്കാട്ട്, ക്രിസ്റ്റോ പോളി, അഖില ജോയ്, ആഗന മേരി ജിജു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Advertisement