അനധികൃത മദ്യവില്‍പ്പന -പ്രതിക്ക് തടവും പിഴയും

705
Advertisement

ഇരിങ്ങാലക്കുട- അനധികൃതമായി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കൈവശം വച്ച് വില്‍പ്പന നടത്തിയ കേസില്‍ പ്രതിയായ കൊടുങ്ങല്ലൂര്‍ താലൂക്ക് പൊയ്യ വില്ലേജ് മാള പള്ളിപ്പുറം ദേശത്ത് ചെന്തുരുത്തി വിശ്വംഭരന്‍ മകന്‍ ജയനെ (46) 3 വര്‍ഷം തടവിനും 1 ലക്ഷം രൂപ പിഴ ഒടുക്കാനും ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് ജോമോന്‍ ജോണ്‍ ശിക്ഷ വിധിച്ചു. 26.04.2015 ന് വൈകീട്ട് 6.15 മണി സമയത്ത് കൊടുങ്ങല്ലൂര്‍ താലൂക്ക് മാള- കൃഷ്ണന്‍കോട്ട റോഡിനു സമീപം കാണിക്കവഞ്ചിയുടെ സമീപത്ത് വച്ച് പ്രതി 2 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം കൈവശം വച്ച് വില്‍പ്പന നടത്തിയെന്നാണ് പ്രതിക്കെതിരായ ആരോപണം. കൊടുങ്ങല്ലൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി പി സുധാകരനാണ് കേസന്വേഷണം നടത്തി പ്രതിയുടെ പേരില്‍ കുറ്റപത്രം സമര്‍പ്പിച്ചത് . കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 5 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പി ജെ ജോബി , അഡ്വക്കെറ്റുമാരായ ജിഷ ജോബി , അല്‍ജോ പി ആന്റണി , വി എസ് ദിനല്‍ എന്നിവര്‍ ഹാജരായി

 

Advertisement