അഖിലേന്ത്യാ തലത്തില്‍ ടോപ്പായ എല്‍.ഐ.സി. അസോസിയേറ്റ് കെ.വേണുവിന്റെ യൂണിറ്റിന്റെ കുടുംബ സംഗമം

81

ഇരിങ്ങാലക്കുട: അഖിലേന്ത്യാ തലത്തില്‍ ടോപ്പായ എല്‍.ഐ.സി. അസോസിയേറ്റ് കെ.വേണുവിന്റെ യൂണിറ്റിന്റെ കുടുംബ സംഗമം ഇന്ത്യയുടെ 71-ാം റിപ്പബ്‌ളിക് ദിനത്തില്‍ സാഘോഷം നടന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബ സംഗമം പ്രശസ്ത മോഹിനിയാട്ട നര്‍ത്തകി സാന്ദ്ര കെ. പിഷാരടി ഉദ്ഘാടനം ചെയ്തു. ദുര്‍ഗ്ഗ കെ.ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ സോണിയാ ഗിരി, സിനി ആര്‍ട്ടിസ്റ്റ് വൈഷ്ണവ്, സി.പി.ഒ. അപര്‍ണ്ണ ലവകുമാര്‍, എം.എ.അബ്ദുള്‍ ഷുക്കൂര്‍, കെ.വിജയന്‍, കണ്‍വീനര്‍മാരായ വി.എ. മോഹിനി, വി.ഐ. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. എം.ഡി.ആര്‍.ടി. യോഗ്യത നേടിയ യൂണിറ്റിലെ പഞ്ചരത്‌നങ്ങളായ ശ്രീലത ഗോവിന്ദന്‍കുട്ടി, ബീന അനില്‍കുമാര്‍, ടി. രാജി, ഷോജി ജോണ്‍സണ്‍, സുനിത നിഷിരാജ് എന്നിവരെയും സെഞ്ചുറിയന്‍, ഹാഫ്‌സഞ്ചുറിയന്‍ ഏജന്റ്മാരേയും ചടങ്ങില്‍ ആദരിച്ചു.

Advertisement