ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ നിർധരരായ 10 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ വിതരണം ചെയ്തു

36

ഇരിങ്ങാലക്കുട: ലയൺസ് വിദ്യാസ്പർശം പ്രൊജക്റ്റ് ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ നിർധരരായ 10 വിദ്യാർത്ഥികൾക്ക് അവരുടെ ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. ഡിസ്ട്രിക്റ്റ് എഡ്യുക്കേഷണൽ ഓഫീസർ സുരേഷ് എൻ ഡി ചടങ്ങിന്റെ ഉൽഘാടനകർമ്മം നിർവ്വഹിച്ചു. ക്ലബ് പ്രസിഡന്റ് ഡോ. ഡെയിൻ ആൻറണി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ഡിസ്ട്രിക്റ്റ് ഗവർണ്ണർ അഡ്വ. ടി. ജെ. തോമസ്, ഡിസ്ട്രിക്റ്റ് സെക്രട്ടറി പോൾ മാവേലി, ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ സുഭാഷ് കെ എൻ, ക്ലബ് സെക്രട്ടറി ബിജു ജോസ് തുടങ്ങിയവർ സംസാരിച്ചു. ലയൺ ലേഡി സെക്രട്ടറി ഡോ. ശ്രുതി ബിജു, ലിയോ പ്രസിഡന്റ് അന്ന വിജോ, തോമസ് കാളിയങ്കര, ജോൺ ഫ്രാൻസിസ്, ജോൺ നിതിൻ, ജോൺ തോമസ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.ലയൺ ലേഡി പ്രസിഡന്റ് അന്ന ഡെയിൻ സ്വാഗതവും ട്രഷറർ സ്മിത ജോൺ നന്ദിയും പറഞ്ഞു.

Advertisement