ഹയർസെക്കൻഡറി പരീക്ഷയിൽ 1200ൽ 1200 മാർക്ക് നേടി സർക്കാർ വിദ്യാലയത്തിലെ മിടുക്കി

68

ഇരിങ്ങാലക്കുട : ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ കൊമേഴ്‌സ് വിദ്യാർത്ഥിനി അക്ഷര ബാലകൃഷ്ണൻ ആണ് ഹയർസെക്കൻഡറി പരീക്ഷയിൽ1200ൽ 1200 നേടി അഭിമാനമായത്. കാറളം പുത്തൻ മഠത്തിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് ആയ ശ്രീ ബാലകൃഷ്ണൻറെയും നടവരമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ അധ്യാപിക ശ്രീമതി സീനയുടെയും ഏക മകളാണ്. ഗ്രേസ് മാർക്ക് ഇല്ലാതെയാണ് അക്ഷര ബാലകൃഷ്ണൻ മുഴുവൻ മാർക്കും നേടിയത്. ആകെ 91 ശതമാനം വിജയവും 29 ഫുൾ A+ ഉം നേടി ഇരിങ്ങാലക്കുടയുടെ അഭിമാനമായി ഈ സർക്കാർ വിദ്യാലയം.

Advertisement