അനാവശ്യമായി കറങ്ങി നടക്കുന്നവർക്ക് താക്കീത് നൽകി പോലീസ്

229
Advertisement

ഇരിങ്ങാലക്കുട :അനാവശ്യമായി കറങ്ങി നടക്കുന്നവർക്ക് താക്കീത് നൽകി പോലീസ്.കോവിഡ് 19 പശ്ചാത്തലത്തിൽ കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അനാവശ്യമായി പുറത്തേക്ക് ആരും ഇറങ്ങരുതെന്നുള്ള കർശന നിർദ്ദേശം സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ട് .ഇത് വക വെക്കാതെ പുറത്തിറങ്ങി കറങ്ങി നടക്കുന്നവർക്ക് താക്കീത് നൽകുകയാണ് ഇരിങ്ങാലക്കുട പോലീസ് .താക്കീത് നൽകി വിട്ടയച്ചവരെ വീണ്ടും കാണുകയാണെങ്കിൽ നടപടി എടുക്കുമെന്ന് പോലീസ് അറിയിച്ചു .അടുത്ത ദിവസങ്ങളിൽ പാസ്സ് നൽകി യാത്രക്കാരെ നിയന്ത്രിക്കാനും നീക്കമുണ്ട് .വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവർക്ക് ആവശ്യപ്പെട്ടാൽ  എല്ലാ വിധ സഹായവും  ചെയ്യുമെന്ന് വനിത എസ്.ഐ ഉഷ പറഞ്ഞു .

Advertisement