സി.ഐ.ടി.യു സ്ഥാപകദിനാചരണത്തിൽ ഇരിങ്ങാലക്കുട ഗവ.ജനറൽ ആശുപത്രിയിലേക്ക് സംഭവന നൽകി

59

ഇരിങ്ങാലക്കുട: സി.ഐ.ടി.യു സ്ഥാപകദിനാചരണത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ഗവ.ജനറൽ ആശുപത്രിയിലേക്ക് 50 കസേരകൾ, 3 വാട്ടർകെറ്റിലുകൾ, 200 എൻ.95 മാസ്കുകൾ ,26 പി.പി.ഇ കിറ്റുകൾ, 100 എക്സാമിനേഷൻ ഗ്ലൗസുകൾ, പത്ത് റെംഡിസിവർ ഇൻജക്ഷനുള്ള പണം 4200 രൂപ എന്നിവ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പു മന്ത്രി പ്രൊഫ.ആർ. ബിന്ദു ആശുപത്രി സൂപ്രണ്ട് ഡോ.മിനിമോൾക്ക് കൈമാറി.CITU ഏരിയ സെക്രട്ടറി കെ എ ഗോപി സ്വാഗതം പറഞ്ഞ യോഗത്തിൽ ഏരിയ പ്രസിഡണ്ട് വി.എ.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു.CITU ജില്ലാ ജോ. സെക്രട്ടറി ലതാ ചന്ദ്രൻ ,ജില്ലാ കമ്മറ്റി അംഗം ഉല്ലാസ് കളക്കാട്ട് എന്നിവർ സംസാരിച്ചു.

Advertisement