ലോക്ക്ഡൗൺ കാലഘട്ടത്തെ ക്രിയാത്മകമായി വിനിയോഗിച്ച വിദ്യാർത്ഥിനികളെ അഭിനന്ദിച്ച് എം.പി

217
Advertisement

ഇരിങ്ങാലക്കുട:ലോക്ക്ഡൗൺ കാലഘട്ടത്തെ ക്രിയാത്മകമായി ഉപയോഗിച്ചുകൊണ്ട് ബോട്ടിൽ ആർട്ടും കരകൗശല വസ്തുക്കളും മറ്റും നിർമ്മിച്ചുകൊണ്ട് ആസ്വാദ്യകരമാക്കുന്ന ജവഹർ ബാലവിഹാറിന്റെ സജീവ പ്രവർത്തകരും ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് വിദ്യാർത്ഥിനികളും ഉറ്റ സുഹൃത്തുക്കളുമായ അനുപമ,അനുഷ,വിസ്മയ എന്നീ മിടുക്കികൾക്ക് അഭിനന്ദനവുമായി തൃശൂർ എം.പി ടി.എൻ പ്രതാപനെത്തി.ഡി.സി.സി സെക്രട്ടറി മാരായ കെ.വി ദാസൻ, സോണിയ ഗിരി, ജവഹർ ബാലവിഹാർ സംസ്ഥാന പ്രസിഡന്റ്‌ പി.ബി സത്യൻ, സജീവ്, പുരുഷോത്തമൻ, അബിൻ, മുർഷിദ് എന്നിവർ സന്നിഹിതരായിരുന്നു.

Advertisement