മോട്ടോർ തൊഴിലാളി സംരക്ഷണം ഉറപ്പുവരുത്തുക AITUC

24

ഇരിങ്ങാലക്കുട: കോവിഡ് മഹാമാരിയായി തുടരുന്ന കാലഘട്ടത്തിലും പെട്രോളിനും ഡീസലിനും ദൈനംദിനം വില വർദ്ധിപ്പിക്കുന്നതുമൂലം മോട്ടോർ മേഖലയിലെ തൊഴിലാളികൾ ദുരിതത്തിലാണ്. മാത്രമല്ല തൊഴിലില്ലാത്ത ഈ ഘട്ടത്തിൽ വാഹനത്തിന്റെ ടാക്സ് ഇൻഷൂറൻസ് എന്നിവക്ക് ഒരു ഇളവും അനുവദിച്ചിട്ടില്ല. ക്ഷേമ ബോർഡ് കോവിഡ്കാല സമാശ്വാസ ധനസഹായം നൽകുക. ഓട്ടോ,ടാക്സി എന്നിവയെ ടോൾ പിരിവിൽ നിന്നും ഒഴിവാക്കുക. തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇരിങ്ങാലക്കുട പോസ്റ്റോഫീസിന് മുന്നിൽനടന്ന പ്രതിഷേധ സമരം AITUC ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. AITUC മോട്ടോർ തൊഴിലാളി യൂണിയൻ വൈസ് പ്രസിഡണ്ട് റഷീദ് കാറളം അദ്ധ്യക്ഷത വഹിച്ചു.കെ.കെ.ശിവൻകുട്ടി, എ.ടി.ബിനോയ് ,പി.ആർ.മണി,നിജിൽ കാട്ടൂർ എന്നിവർ സംസാരിച്ചു.

Advertisement