അമ്മന്നൂർ മാധവ ചാക്യാർ അനുസ്മരണം നടത്തി

50

ഇരിങ്ങാലക്കുട: സംസ്കാര സാഹിതി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭി മുഖ്യത്തിൽ പത്മഭൂഷൻ ഗുരു അമ്മന്നൂർ മാധവ ചാക്യാരുടെ 13-ാം ചരമവാർഷിക ദിനം നടത്തി. ഗൂഗുൾമീറ്റിൽ നടന്ന യോഗം നഗരസഭാധ്യക്ഷ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. സംസ്കാര സാഹിതി നിയോജക മണ്ഡലം ചെയർമാൻ എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഹരി ഇരിങ്ങാലക്കുട അനുസ്മരണ പ്രഭാഷണം നടത്തി. തോമസ് തത്തംപ്പിള്ളി, കെ.എ.അബൂബക്കർ , ജോജി തെക്കൂടൻ , കെ.കെ.അബ്ദുള്ളക്കുട്ടി എന്നിവർ പ്രസംഗിച്ചു.

Advertisement