യൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണും ടെലിവിഷനും നൽകി

31

ഇരിങ്ങാലക്കുട: കാട്ടുങ്ങച്ചിറ മേഘല യൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണും ടെലിവിഷനും നൽകി.ബിരിയാണി ഫെസ്റ്റിവൽ നടത്തി ലഭിച്ച തുക ഉപയോഗിച്ച് യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ മേഘല കമ്മറ്റിയുടെ നേതൃത്വത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് 10 സ്മാർട്ട് ഫോണും ഒരു ടെലിവിഷനും നൽകി. കെ.പി.സി.സി. നിർവാഹക സമിതി അംഗം എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു, വാർഡ് കൗൺസിലർ എം.ആർ. ഷാജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി.വി. ചാർളി, മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ, മുനിസിപ്പൽ കൗൺസിലർ ബിജു പോൾ അക്കരക്കാരൻ, കെ എസ് യു നിയോജകമണ്ഡലം പ്രസിഡണ്ട് റൈഹാൻ ഷഹീർ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ട് ശരത് ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement