14 വയസിനു താഴെയുള്ളവർക്ക് ഫുട്ബോൾ ടൂർണമെന്റ് നടത്തി

134

അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി ഹൈ സ്കൂൾ ഗ്രൗണ്ടിൽ 14 വയസിനു താഴെയുള്ളവർക്ക് ഫുട്ബോൾ ടൂർണമെന്റ് നടത്തി.ഇരിങ്ങാലക്കുട എം. എൽ. എ പ്രൊഫ.കെ. യു അരുണൻ മാസ്റ്റർ ടൂർണമെന്റ് ഉദ്ഘാടനം നിർവ്വഹിച്ചു.ഇരിങ്ങാലക്കുട സോക്കർ ഫുട്ബാൾ മേളയിൽ മുരിയാട് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. പി പ്രശാന്ത് അധ്യക്ഷനായിരുന്നു. സുനിൽ ചെരടായി സ്വാഗതം പറഞ്ഞു . തോമസ് കാട്ടൂകാരൻ, ബിബിൻ തുടിയത്ത്, സ്കൂൾ മാനേജർ എ. സി സുരേഷ്,മെമ്പർ ശ്യാം രാജ്, കെ. കെ കൃഷ്ണൻ നമ്പൂതിരി ,വൈശാഖ്, രഘു എന്നിവർ പ്രസംഗിച്ചു.ഫൈനൽ പോരാട്ടത്തിൽ AETOS ഇരിങ്ങാലക്കുട FC കാട്ടൂരിനെ പരാജയപ്പെടുത്തി ടൂർണമെൻ്റിൽ വിജയം കരസ്‌ഥമാക്കി.

Advertisement