പെട്രോൾ ഡീസൽ വില വർദ്ധനവ് ക്രൂരത: തോമസ് ഉണ്ണിയാടൻ

74
Advertisement

ഇരിങ്ങാലക്കുട:പെട്രോൾ, ഡീസൽ വില കുത്തനെ വർധിപ്പിക്കുന്ന നടപടി ക്രൂരമാണെന്നു കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതിയംഗം തോമസ് ഉണ്ണിയാടൻ പറഞ്ഞു. പെട്രോൾ ഡീസൽ വില വർധനയ്ക്കെതിരെ കേരള കോൺഗ്രസ് എം നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇരുപത്തിരണ്ടു ദിവസമായി ഇന്ധന വില തുടർച്ചയായി വർധിച്ചു കൊണ്ടിരിക്കയാണ്. വിലയുടെ എഴുപതു ശതമാനവും നികുതിയായി കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കാണ്. കോവിടിന്റെ ഈ ദുരന്ത കാലത്തു ഈ ക്രൂര നടപടികളിൽ നിന്നും കേന്ദ്ര – സംസ്ഥാന പിന്മാറണമെന്നും ഉണ്ണിയാടൻ ആവശ്യപ്പെട്ടു.
പ്രസിഡന്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു. മിനി മോഹൻദാസ്, സിജോയ് തോമസ്, ഷൈനി ജോജോ, ശിവരാമൻ, നോബിൾ, വർഗീസ് ജോൺ, ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

Advertisement