വൈഗ ഓണ്‍ വീല്‍സ് പൂതംകുളം ഷോപ്പിംഗ് ഗ്രൗണ്ടില്‍ സ്വീകരണം നല്‍കി

88

ഇരിങ്ങാലക്കുട : വൈഗ ഓണ്‍ വീല്‍സ് – സഞ്ചരിക്കുന്ന വിപണന പ്രദര്‍ശന സ്റ്റാളിന് ഇരിങ്ങാലക്കട പൂതംകുളം ഷോപ്പിംഗ് ഗ്രൗണ്ടില്‍ സ്വീകരണം നല്‍കി. ജോയിന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ ത്രശൂര്‍ പി.ഗോപിഭാസ് ,അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ ഇരിങ്ങാലക്കുട മുരളീധരമേനോന്‍ ,ഇരിങ്ങാലക്കുട കൃഷി ഓഫീസര്‍ പി.കെ വത്സന്‍, അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഷാന്റ്റോ കുന്നത്തുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈകീട്ട് 5 മുതല്‍ 7 വരെ നടത്തിയ പ്രദര്‍ശനത്തിനും വിപണനത്തിനും കര്‍ഷക പ്രതിനിധികള്‍, സംരംഭകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു, ഫോര്‍ട്ടി കോര്‍പ്പിന്റെ സഞ്ചരിക്കുന്ന വിഷ രഹിത പച്ചക്കറി വിപണനവും ഉണ്ടായിരുന്നു

Advertisement