പി വി രാജേഷ് പുല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ്

62

പുല്ലൂർ :പുല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ്‌ ആയി പി വി രാജേഷിനെ തിരഞ്ഞെടുത്തു. നിലവിൽ പ്രസിഡന്റ്‌ ആയിരുന്ന ജോസ് ജെ ചിറ്റിലപ്പിള്ളി മുരിയാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയതിനെ തുടർന്ന് ബാങ്ക് പ്രസിഡന്റ്‌ സ്ഥാനം രാജി വച്ചിരുന്നു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് രാജേഷിനെ ബാങ്ക് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്തത്. സി പി ഐ (എം) തുറവങ്കാട് ബ്രാഞ്ച് സെക്രട്ടറി കൂടി ആണ് രാജേഷ്.

Advertisement