മുകുന്ദപുരം പ്രിയദര്‍ശിനി വനിതാ സഹകരണ സംഘം തെരഞ്ഞടുപ്പ് – വത്സ ജോണ്‍ കണ്ടംകുളത്തി പ്രസിഡണ്ട്

471
Advertisement

ഇരിങ്ങാലക്കുട; മുകുന്ദപുരം പ്രിയദര്‍ശിനി വനിതാ സഹകരണ സംഘം തിരെഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് പാനലിനെ എതിരില്ലാതെ തെരഞ്ഞടുത്തു. വത്സ ജോണ്‍ കണ്ടംകുളത്തിയെ പ്രസിഡണ്ടായും വൈസ് പ്രസിഡണ്ടായി തങ്കമ്മ പാപ്പച്ചനേയും സെക്രട്ടറിയായി പത്മജ രാജേന്ദ്രനേയും ഐക്യകണ്ഠേന തെരഞ്ഞടുത്തു. സോണിയ ഗിരി, ആനി ജോണി,ക്ലാര ആന്റണി, ധന്യ ജിജൂ കോട്ടോളി,സരസ്വതി ദിവാകരന്‍, കുമാരി മാരാത്ത് എന്നിവരാണ് മറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ കെ.പി.സി.സി. ന്യൂനപക്ഷസെല്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡണ്ട് കൂടിയാണ് ജോണ്‍ കണ്ടംകുളത്തി

 

Advertisement