ക്രൈസ്റ്റ് കോളേജിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ Tribal Exposure ക്യാമ്പ് സംഘടിപ്പിച്ചു

393

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ വയനാട് കുറുവപ്രദേശത്തു ത്രിദിന Tribal Exposure ക്യാമ്പ് സംഘടിപ്പിച്ചു. എന്‍.എസ്.എസ്. വോളണ്ടിയേഴ്‌സ് കുറുവ ആദിവാസി കോളനികളായ പക്കം, നീര്‍വാരം, തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കുകയും ആരോഗ്യ സംരക്ഷണത്തെക്കുറിച്ചു ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപക അനധ്യാപകരില്‍ നിന്നും ശേഖരിച്ച മൂവായിരത്തോളം പുസ്തകങ്ങള്‍ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ ആദിവാസി വിദ്യാര്‍ത്ഥികല്‍ക്കു വേണ്ടി ലൈബ്രറി ആരംഭിക്കുന്നതിനായി സംഭാവനചെയ്തു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ പ്രൊഫ.അരുണ്‍ ബാലകഷ്ണന്‍, പ്രൊഫ. ശാന്തിമോള്‍, എന്‍.എസ്.എസ്. വോളണ്ടിയര്‍മാരായ രജഷ ജോസ്, അര്‍ജുന്‍ ബാബു, നന്ദിത, അര്‍ജുന്‍ ടി.എം. എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ആദിവാസി സംസ്‌കാരവും ആചാരങ്ങളും അടുത്തറിയാന്‍ സാധിച്ച ഈ ക്യാമ്പില്‍ അമ്പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

Advertisement