എൻ എസ് എസ് വിദ്യാർത്ഥിനികൾ പേപ്പർ ബാഗ്, മാസ്ക് എന്നിവയുടെ വിതരണം നടത്തി

52

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോനോമസ് ) എൻ.എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥിനികൾ തന്നെ നിർമ്മിച്ച പേപ്പർ ബാഗുകളുടെയും മാസ്കുകളുടെയും വിതരണം നടത്തി.ഇരിങ്ങാലക്കുട ഡോൾസ് ലൈബ്രറിയിൽ വച്ച് നടന്ന യോഗം വാർഡ് കൗൺസിലർ അഡ്വ. കെ. ആർ വിജയ ഉദ്ഘാടനം ചെയ്തു. കൂടാതെ എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സ്നേഹോപഹാരം നൽകി ആദരിച്ചു. എൻ. എസ്. എസ് പ്രോഗ്രാം കോർഡിനേറ്റർമാരായ ഡോ. ബിനു ടി. വി, ഡോ. സിനി വർഗീസ്, ബീന സി. എ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Advertisement