ഓൺലൈൻ എഡ്യൂക്കേഷൻ രംഗത്ത് പുത്തൻ ആശയങ്ങൾ തേടി ഹാക്കെഡ്

19
Advertisement

ഇരിങ്ങാലക്കുട :ഓൺലൈൻ എഡ്യൂക്കേഷന്റെ പ്രാധാന്യം വളരെ ഏറി വരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ നിന്നും മികവേറിയ പുത്തൻ ആശയങ്ങൾ തേടി ഹാക്കെഡ്. ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്,കമ്പ്യൂട്ടർ സയൻസ് വിഭാഗം രാജ്യത്തു ഉടനീളം ഉള്ള വിദ്യാർത്ഥികൾക്കുവേണ്ടി ഒരു ഓൺലൈൻ ഹാക്കത്തോൺ “ഓൺലൈൻ എഡ്യൂക്കേഷൻ”എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരം കണ്ടുപിടിക്കുക എന്നതാണ് ഹാക്കത്തോൺ കൊണ്ട് ഉദ്ദേശിക്കുന്നത്. കോഡ് മുൻവർഷങ്ങളായി നടത്തിവരുന്ന ബീച് ഹാക്ക് കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷം ഓൺലൈൻ ആയി നടത്തുകയാണ്, ഐ. എം. ഐ. ടി (ഇന്റർനാഷണൽ മീഡിയ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പാർക്ക്‌ ഇരിഞ്ഞാലക്കുട )സ്പോൺസർ ചെയുന്ന ഹാക്കെഡിനു പിന്നിൽ കേരള സ്റ്റാർട്ട്‌ അപ്പ്‌ മിഷനും മറ്റു ഇരുപത്തിമൂന്നോളം അന്താരാഷ്ട്ര കമ്പനികളും കൈകോർക്കുന്നുണ്ട്. ഓൺലൈൻ എഡ്യൂക്കേഷൻ വിദ്യാർത്ഥികൾക്കുമുന്നിൽ അനന്ത സാധ്യതകൾ തുറന്നുവക്കുന്നുണ്ട് ,പക്ഷെ സാധരണക്കാരായ വിദ്യാർത്ഥികൾ ഒത്തിരി പ്രശ്നങ്ങൾ ഈ വിഷയത്തിൽ നേരിടുന്നുണ്ട്. സമൂഹത്തിലെ എല്ലാ തലത്തിലുള്ള വിദ്യാർത്ഥികളിലേക്കും ഈ വിഷയത്തിന്റെ പ്രാധ്യാനം എത്തുക എന്നതും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി മികവേറിയ ആശയങ്ങള്‍ തേടുക എന്നതുമാണ് ഹാക്കെഡ് ലക്ഷ്യമാക്കുന്നത്.ജനുവരി 23 നു ഉച്ചക്ക് 12 മണിക്ക് ഉദ്ഘാടനം ചെയ്യുന്ന ഹാക്കെഡ് ഫെബ്രുവരി 8 വരെ നീണ്ടുനിൽക്കുന്നതായിരിക്കും. ഐ ഐ ടി, എൻ ഐ ടി പോലെയുള്ള ഇന്ത്യയിലെ മുൻനിര കോളേജുകളിൽ നിന്നുൾപെടെ ആയിരത്തിൽപരം വിദ്യാർത്ഥികൾ ഹാക്കത്തോണിന്റെ ഭാഗമാകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഹാക്കെഡിന്റെ ഭാഗമായി ലൂസിഡ് റണ്ണർ എന്ന് പേരുള്ള ഇൻഹൗസ് 3 ഡി ഏൻഡ്ലെസ് റണ്ണിംഗ് ഗെയിം വിദ്യാർത്ഥികൾ ഡെവലപ്പ് ചെയ്തിരുന്നു. ഹാക്കത്തോണിനു മുന്നോടിയായി ഗെയിം ടൂർണമെന്റുകളും, വെബ് ഡെവലപ്മെന്റ്, ആപ്പ് ഡെവലപ്മെന്റ്, സ്റ്റാൻഡ്അപ് കോമഡി കോമ്പറ്റിഷൻ, ക്യു ആർ മാനിയ തുടങ്ങി നിരവധി പരിപാടികൾ കോഡ് സംഘടിപ്പിച്ചിരുന്നു.ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എക്സിക്യുട്ടിവ് ഡയറക്റ്റർ ഫാദർ. ജോൺ പാലിയേക്കര സി. എം. ഐ. , ജോയിൻ്റ് ഡയറക്ടർ ഫാദർ ജോയ് പയ്യപ്പിള്ളി സി. എം. ഐ., പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ. വി. ഡി. ജോൺ, ടൈറ്റിൽ സ്പോൺസർ ഐ. എം. ഐ. ടി. സി. ടി. ഒ. ജീസ് ലാസർ, പ്രോഗ്രാം കോർഡിനേറ്റർ നിഖിൽ സാമുവൽ (അസിസ്റ്റൻ്റ് പ്രൊഫസർ) , സ്റ്റുഡൻ്റ് കോർഡിനേറ്റർ അബ്ദുൽ അഹദ് എന്നിവർ പത്രസമ്മേളനത്തിൽ സംസാരിച്ചു.

Advertisement