അമിതമായ ഡീസൽ വിലയിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ്സുടമകൾ ധർണ്ണ നടത്തി

108
Advertisement

ഇരിങ്ങാലക്കുട : ഡീസൽ വില വർധനവിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ്സുടമകൾ ധർണ്ണ നടത്തി .പ്രക്ഷോഭ മാർഗ്ഗങ്ങളിലേക്ക് കടക്കുന്നതിന്റെ ആദ്യപടിയായാണ് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ ആഹ്വാനപ്രകാരം തൃശൂർ ജില്ലയിൽ പതിനഞ്ചോളം കേന്ദ്രങ്ങളിൽ ധർണ്ണ സംഘടിപ്പിച്ചത് . ഇരിങ്ങാലക്കുട ഹെഡ്‌പോസ്റ്റോഫീസിനു മുന്നിൽ നടത്തിയ ധർണ്ണ പ്രൈവറ്റ് ബസ് ഓപ്പറേറ്റഴ്സ് ഫെഡറേഷൻ തൃശൂർ ജില്ലാ പ്രസിഡന്റ് എം എസ് പ്രേംകുമാർ ഉദ്ഘാടനം നിർവഹിച്ചു .ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡണ്ട് ടി. വി മാത്യു അധ്യക്ഷത വഹിച്ചു.സെക്രട്ടറി അനിൽകുമാർ വെള്ളാംപറമ്പിൽ സ്വാഗതവും നന്ദകുമാർ നന്ദിയും പറഞ്ഞു