ഇരിങ്ങാലക്കുട: ഭാരത സർക്കാരിന്റെ ഹൗസിംഗ് ആന്റ് അർബൻ അഫയേഴ്സ് മന്ത്രാലയത്തിന്റെ കീഴിലുള്ള ലൈറ്റ് ഹൗസ് പ്രോജക്ടുകളുടെ ശിലാസ്ഥാപനവും പ്രൈം മിനിസ്റ്റേഴ്സ് ആവാസ് യോജന (PMAY) പദ്ധതിയിൻ കീഴിൽ നിർമ്മിച്ച വീടുകൾക്കായുള്ള Best House Construction അവാർഡ് പ്രഖ്യാപന സമ്മേളനവും പുതുവർഷ ദിനത്തിൽ ന്യൂഡൽഹി നിർമ്മാണ ഭവനിൽ വെച്ച് ബഹുമാനപ്പെട്ട പ്രധാനമന്ത്രി . നരേന്ദ്രമോധി അവർകൾ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കേരള സംസ്ഥാനത്ത് തിരുവനന്തപുരം, വർക്കല, ഇരിങ്ങാലക്കുട നഗരസഭകളിലെ 3 വീടുകൾക്കാണ് ബെസ്റ്റ് ഹൗസ് കൺസ്ട്രക്ഷൻ പുരസ്ക്കാരം ലഭിച്ചത്.ഇരിങ്ങാലക്കുട നഗരസഭയിൽ പുരസ്ക്കാരത്തിന് അർഹയായത് ബബിത ഷെരീഫ്, പാളയം കോട്ടുകാരൻ ഹൗസ്, കാട്ടുങ്ങച്ചിറ എന്നവരാണ്. കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് സെക്രട്ടറി ദുർഗ്ഗാ ശങ്കർ , IAS ൽ നിന്ന് പുരസ്ക്കാരം ബബിത ഷെരീഫും മകൾ ആമിയും ചേർന്ന് ഏറ്റുവാങ്ങി. കോവിഡിന്റെ പശ്ചാത്തത്തിൽ വീഡിയോ കോൺഫ്രറൻസ് വഴിയാണ് പുരസ്ക്കാരം സമർപ്പിച്ചത്. തൃശൂർ കളക്ടറേറ്റിലെ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിലെ വീഡിയോ കോൺഫ്രറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മുനിസിപ്പൽ ചെയർ പേഴ്സൺ സോണിയ ഗിരി, വൈസ് ചെയർമാൻ പി. ടി. ജോർജ് , മുനിസിപ്പൽ സെക്രട്ടറി ഇൻ ചാർജ് പി.എ. തങ്കമണി, ചാർജ് ഓഫീസർ പി.ആർ. സ്റ്റാൻലി , എസ്.ഡി.എസ്. പ്രസാദ് പി.പി., CDS ചെയർപേഴ്സൺമാരായ ലത സുരേഷ്, ഷൈലജ ബാലൻ, മെമ്പർ സെക്രട്ടറിമാരായ ദീപ്തി എ.കെ., രമാദേവി.സി. എന്നിവരും പങ്കെടുത്തു.
ഇരിങ്ങാലക്കുടയിലെ 3 വീടുകൾക്ക് ബെസ്റ്റ് ഹൗസ് കൺസ്ട്രക്ഷൻ പുരസ്ക്കാരം
Advertisement