കെയര്‍ഹോം പദ്ധതി പുല്ലൂരില്‍ ആറാമത്തെ വീടിനും തറക്കല്ലിട്ടു

360

ഇരിങ്ങാലക്കുട : പ്രളയാനന്തര പുനര്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സഹകരണ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന കെയര്‍ഹോം പദ്ധതിയുടെ ഭാഗമായി പുല്ലൂര്‍ എസ്.സി.ബി യുടെ കീഴില്‍ ആറാമത്തെ വീടിനു തറക്കല്ലിട്ടു.പുല്ലൂര്‍ അമ്പലനട മനയ്ക്കല്‍ കാളിയുടെ വീടിനാണ് മുകുന്ദപുരം താലൂക്ക് സഹകരണ രജിസ്ട്രാര്‍ എം.കെ അജിത് തറക്കല്ലിട്ടത്.ബാങ്ക് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം മിനി സത്യന്‍ ,ഭരണ സമിതി അംഗങ്ങളായ രാധാ സുബ്രന്‍,ഐ.എം. രവീന്ദ്രന്‍ ,ശശി ടി.കെ ,രാജേഷ് പി.വി ,സുജാത ,ഷീല ജയരാജ് ,അനീഷ് നമ്പ്യാരു വീട്ടില്‍ വാ,ന്തി അനില്‍കുമാര്‍ ,ബാങ്ക് സെക്രട്ട്‌റി സപ്‌ന സി.എതുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.കെയര്‍ ഹോം പദ്ധതി പ്രകാരം പുല്ലൂര്‍ എസ്.സി.ബി നേതൃത്വത്തില്‍ പണിയാരംഭിക്കുന്ന ആറാമത്തെ വീടാണിത്.

Advertisement