പ്രതീക്ഷാഭവനിലെ വിദ്യാര്‍ത്ഥികള്‍ക്കു നാപ്കിന്‍ നിര്‍മ്മാണ പരിശീലനം നല്‍കി

90
Advertisement

അവിട്ടത്തൂര്‍ : എല്‍.ബി.എസ്.എം.അവിട്ടത്തൂരിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ തനത് ഉല്പന്നമായ പുനരുപയോഗിക്കാവുന്ന ഓര്‍ഗാനിക് സാനിറ്ററി നാപ്കിന്റെ നിര്‍മ്മാണ പരിശീലനം അവിട്ടത്തൂര്‍ സ്‌കൂളിലെ എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ ഇരിങ്ങാലക്കുട പ്രതീക്ഷാഭവനിലെ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കി. പ്രകൃതി സൗഹൃദവും ദോഷഫലങ്ങള്‍ ഇല്ലാത്തതുമായ നാപ്കിനാണ് നിര്‍മ്മിക്കുന്നത്. എന്‍.എസ്.എസ്.പ്രോഗ്രാം ഓഫീസര്‍ ഡി.ഹസിദ വളണ്ടിയര്‍മാരായ പവിത്ര, നന്ദന, ജോസിയ, സ്വീറ്റ്‌ന, അപര്‍ണ്ണ എന്നിവര്‍ നേതൃത്വം നല്‍കി. പ്രതീഷാഭവനിലെ പ്രധാന അധ്യാപിക സി.പോള്‍സി, സി.നൈസി എന്നിവര്‍ പങ്കെടുത്തു.

 

Advertisement