Home 2020
Yearly Archives: 2020
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 11314 ആയി:ജില്ലയിൽ ഇന്ന് പോസറ്റീവ് കേസുകൾ...
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 11314 ആയി. വീടുകളിൽ 11285 പേരും ആശുപത്രികളിൽ 29 പേരുമാണ് നിരീക്ഷണത്തിലുളളത്. ചൊവ്വാഴ്ച (മാർച്ച് 24) 8 പേരെ ആശുപത്രിയിൽ...
കച്ചവട സ്ഥാപനങ്ങള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കി
കോവിഡ് 19നെ ശക്തമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എല്ലാ കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ഷോപ്പിംഗ് മാളുകള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കി. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് അതീവ ജാഗ്രതയിലാണ്. അത്യാവശ്യ സര്‍വീസുകളെ മാത്രമാണ്...
കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങിയ റിട്ട. സി ഐ ഉണ്ണികൃഷ്ണന്‍ അന്തരിച്ചു
ഇരിങ്ങാലക്കുട : എ കെ പി ജംഗ്ഷന് സമീപം താമസിക്കുന്ന റിട്ട. സി ഐ ഉണ്ണികൃഷ്ണന്‍ (59) ആണ് കിണറ്റില്‍ വീണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. കിണറ്റില്‍...
ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ ക്ലോറിനേഷന്‍ നടത്തി
ഇരിങ്ങാലക്കുട:കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട അഗ്‌നി രക്ഷ നിലയത്തിലെ ജീവനക്കാര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി .വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ആരോഗ്യ വകുപ്പുമായി ചേര്‍ന്നുകൊണ്ട് കെ.എസ്. ആര്‍. ടി....
‘ബ്രേക്ക് ദി ചെയിന്‍ ‘ എ. ഐ .വൈ .എഫ് ഇരിങ്ങാലക്കുട കനാല്‍ ബേസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍...
ഇരിങ്ങാലക്കുട :കോറോണയെ ചെറുക്കുന്നതിനായുള്ള പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എ. ഐ .വൈ .എഫ് ഇരിങ്ങാലക്കുട കനാല്‍ ബേസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഹാന്‍ഡ് വാഷ് കോര്‍ണര്‍ സ്ഥാപിച്ചു. എ ഐ വൈ...
കോവിഡ് 19 കൊറോണ വൈറസിനെ ചെറുക്കാൻ വിദ്യാർത്ഥി പ്രതിരോധം
ഇരിങ്ങാലക്കുട :എ.ഐ.എസ്.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടേയും മണ്ഡലത്തിലെ വിവിധ ലോക്കൽ കമ്മിറ്റികളുടേയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു. എ.ഐ.എസ്.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡും പരിസര...
ഇരിങ്ങാലക്കുട ജയിലില്‍ നിന്നും ഫ്രീഡം സാനിറ്റൈസറും, മാസ്‌കും
ഇരിങ്ങാലക്കുട:ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ കൊറോണ പ്രതിരോധത്തിന് ഇരിങ്ങാലക്കുട സ്‌പെഷല്‍ ജയിലും ഒരുങ്ങുന്നു.സാനിറ്റൈസറിന് വിപണിയിൽ വിലക്കൂടുതലും ലഭ്യതകുറവും നേരിടുന്ന സാഹചര്യത്തിലാണ് ഇരിങ്ങാലക്കുട സ്പെഷ്യൽ ജയില്‍ സൂപ്രണ്ട് ബി.എം.അന്‍വറിൻറെ നേതൃത്വത്തിൽ...
ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ ഏറ്റെടുത്ത് കാട്ടൂർ ഡി.വൈ.എഫ്.ഐ
കാട്ടൂർ : ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി കാട്ടൂരിലെ വിവിധ ഇടങ്ങളിൽ കൈ കഴുകുവാനുള്ള സൗകര്യം ഒരുക്കി ഡി .വൈ .എഫ്.ഐ .കാട്ടൂർ ഹൈസ്കൂൾ പരിസരത്തു ഡി.വൈ.എഫ്.ഐ കാട്ടൂർ മേഖല സെക്രട്ടറി...
കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ഡി.വൈ.എഫ്.ഐ
ഇരിങ്ങാലക്കുട:'ഞങ്ങളുണ്ട്' എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷകളും ബസുകളും പ്രധാന പരിസരങ്ങളും അണുനാശിനി ലായിനി ഉപയോഗിച്ച് ശുചീകരിച്ചു. സംസ്ഥാന...
കോവിഡ് 19:പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 276 ഡോക്ടര്‍മാരെ പി.എസ്.സി. വഴി അടിയന്തരമായി നിയമിക്കുന്നു
കോവിഡ് 19:പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 276 ഡോക്ടര്‍മാരെ പി.എസ്.സി. വഴി അടിയന്തരമായി നിയമിക്കുമെന്ന് ആരോഗ്യ മന്ത്രി കെ .കെ ശൈലജ ടീച്ചർ .സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചു വരുന്നതിനാല്‍ ഇതിനെ...
ബസ് സ്റ്റോപ്പുകൾ അണുവിമുക്തമാക്കുകയും കൈകൾ വൃത്തിയാക്കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു
മാപ്രാണം:പൊറത്തിശ്ശേരി മേഖലയിലെ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ പഴയ പൊറത്തിശേരി പഞ്ചായത്ത് മേഖലയിലെ ബസ് സ്റ്റോപ്പുകൾ അണുവിമുക്തമാക്കുകയും മാപ്രാണം, മാടായിക്കോണം സ്കൂൾ, മാപ്രാണം കുരിശ്,കുഴിക്കാട്ടുകോണം സ്കൂൾ, തുടങ്ങിയ സ്ഥലങ്ങളിൽ കൈകൾ വൃത്തിയാക്കാനുള്ള സൗകര്യം...
മാർച്ച് 31 വരെ കേരളം മുഴുവൻ ലോക്ക് ഡൗൺ
ഇരിങ്ങാലക്കുട :കേരളത്തിൽ 28 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു .തൃശ്ശൂർ ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു .അതിൻറെ പശ്ചാത്തലത്തിൽ കേരളത്തിലാകെ അടച്ചു പൂട്ടൽ ഏർപെടുത്തുന്നുവെന്ന് മുഖ്യമന്ത്രി വാർത്ത...
വായ്പാ തിരിച്ചടവ് ധനകാര്യസ്ഥാപനങ്ങൾ നടപടി നിർത്തിവെയ്ക്കണം:ജില്ലാ കളക്ടർ
തൃശ്ശൂർ :വായ്പാ തിരിച്ചടവിന്റെ പേരിൽ ചെറുകിട-ഇടത്തരം ധനകാര്യസ്ഥാപനങ്ങൾ വീടുകൾ കയറി നടത്തുന്ന പ്രവർത്തനം നിർത്തിവെയ്ക്കണമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിട്ടു. ഇത്തരം ധനകാര്യസ്ഥാപനങ്ങൾ ദിവസേനയുളള തിരിച്ചടവ് സമാഹരിക്കുന്നതിന് വേണ്ടി ഒന്നിലധികം പേരുളള...
ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും ടി .എൻ പ്രതാപൻ എം .പി യുടെ രാജി അംഗീകരിച്ചു
തൃശൂർ :ഡി .സി .സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും ടി.എൻ പ്രതാപൻ എം .പി യുടെ രാജി കെ .പി .സി .സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അംഗീകരിച്ചു .കെ .പി .സി...
കോവിഡ് 19 :ബാറുകൾ സംസ്ഥാന വ്യാപകമായി അടച്ചിടും
ഇരിങ്ങാലക്കുട :കൊവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ബാറുകൾ സംസ്ഥാന വ്യാപകമായി അടച്ചിടും. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. കാസർകോഡ് ജില്ല പൂർണമായും അടച്ചിടാനും തീരുമാനമായി. കാസർകോട് ജില്ലയിൽ...
ഡി.വൈ.എഫ്.ഐ എടതിരിഞ്ഞി മേഖലയുടെ നേതൃതത്തില്‍ നിര്‍മ്മിച്ച ഹാന്റ് സാനിറ്റെസറും ഫേസ് മസ്‌ക്കും കാട്ടൂര്‍ പോലിസ് സ്റ്റേഷനില്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട: ഡി.വൈ.എഫ്.ഐ എടതിരിഞ്ഞി മേഖലാ കമ്മിറ്റി യുടെ നേതൃതത്തില്‍ നിര്‍മ്മിച്ച ഹാന്റ് സാനിറ്റെസറും ഫേസ് മസ്‌ക്കും കാട്ടൂര്‍ പോലിസ് സ്റ്റേഷനില്‍ വിതരണം ചെയ്തു.ബ്ലോക്ക് ട്രഷറര്‍ ഐ.വി. സജിത്ത്, പടിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.എസ്.സുധന്‍...
എളങ്കുന്നപ്പുഴ ഇല്ലിക്കല്‍ കുഞ്ഞുവറീത് ഭാര്യ ചിന്നമ്മ നിര്യാതയായി
എളങ്കുന്നപ്പുഴ ഇല്ലിക്കല്‍ കുഞ്ഞുവറീത് ഭാര്യ ചിന്നമ്മ (93) നിര്യാതയായി. സംസ്‌കാരകര്‍മ്മം ഇന്ന് ഉച്ചതിരിഞ്ഞ് 3.00ന് ആനന്ദപുരം ചെറുപുഷ്പം ദേവാലയത്തില്‍ വച്ച് നടത്തുന്നു. മക്കള്‍: പോള്‍, സി . ഡോ....
കത്തീഡ്രല്‍ സി.എല്‍.സി യുടെ നേതൃത്വത്തില്‍ മാസ്‌ക് നിര്‍മാണവും വിതരണവും നടത്തി
ഇരിങ്ങാലക്കുട: ലോകത്തെ കാര്‍ന്നു തിന്നുന്ന കൊറോണ വൈറസിനെതിരെ നടത്തുന്ന ചെറുത്തുനില്‍പ്പിന്റെ ഭാഗമായി കത്തീഡ്രല്‍ സി.എല്‍.സി യുടെ നേതൃത്വത്തില്‍ മാസ്‌ക് നിര്‍മാണവും വിതരണവും നടത്തി. സെന്റ്.തോമാസ് കത്തീഡ്രല്‍ വികാരി ഫാ. ആന്റോ ആലപ്പാട്ടിന്റെ നിര്‍ദ്ദേശാനുസരണം,...
കുപ്രസിദ്ധ ഗുണ്ടാ നേതാവ് ടോംജിത്ത് പിടിയില്‍
ഇരിങ്ങാലക്കുട :സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ ഉള്ള ആലുവ ചുണങ്ങന്‍വേലി സ്വദേശി ടോംജിത്ത് 26 നെയാണ് ഇരിങ്ങാലക്കുട DYSP ഫെയ്മസ് വര്‍ഗ്ഗീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ അര്‍ദ്ധരാത്രിയോടെ അറസ്റ്റ്...
പെരുവംകുളങ്ങര വീട്ടിൽ രാജി നിര്യാതയായി
പെരുമ്പിള്ളിശ്ശേരി:പെരുവംകുളങ്ങര വീട്ടിൽ രാജി (41) നിര്യാതയായി .ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിലെ ഓഫീസ് ജോലി ചെയ്ത് വരികയായിരുന്നു .കുറച്ചു നാളുകളായി അസുഖബാധിതയായി ചികിത്സയിൽ ആയിരുന്നു.സംസ്കാരകർമ്മം മാർച്ച് 23 തിങ്കൾ ഉച്ചക്ക് 12 മണിക്ക് ശേഷം...