മുരിയാട് സര്‍വ്വീസ് സഹകരണബാങ്കിന്റെ പ്രസിഡന്റായി എം.ബി രാഘവന്‍ മാസ്റ്ററെ തിരഞ്ഞെടുത്തു

495
Advertisement

മുരിയാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി എം.ബി രാഘവന്‍ മാസ്റ്ററും വൈസ് പ്രസിഡന്റായി എ എം തിലകനേയും ഇന്ന് ചേര്‍ന്ന പുതിയ ഭരണസമിതി യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. 18 ന് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെയും UDF ന്റെയും BJP യുടെയും പാനലുകള്‍ ഉണ്ടായിരുന്നു. LDF 2100 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു .കൃഷ്ണകുമാര്‍ തയ്യില്‍, ഷൈല കുമാര്‍, രാംദാസ്, ജോണ്‍ ഇല്ലിക്കല്‍ ദേവരാജന്‍ ,സുരേഷ് മൂത്താര്‍, വസന്തകുമാരി ,അശോകന്‍, സുനിത, രവി, സനിത, ഷിബു, എ.സി ചന്ദ്രന്‍ എന്നിവരാണ് മറ്റ് വിജയികള്‍