കുപ്രസിദ്ധ ഗുണ്ടാ നേതാവ് ടോംജിത്ത് പിടിയില്‍

200
Advertisement


ഇരിങ്ങാലക്കുട :സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ ഉള്ള ആലുവ ചുണങ്ങന്‍വേലി സ്വദേശി ടോംജിത്ത് 26 നെയാണ് ഇരിങ്ങാലക്കുട DYSP ഫെയ്മസ് വര്‍ഗ്ഗീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ അര്‍ദ്ധരാത്രിയോടെ അറസ്റ്റ് ചെയ്തത്.ഇരിങ്ങാലക്കുട , മാള, കാട്ടൂര്‍, കൊരട്ടി തുടങ്ങി നിരവധി സ്റ്റേഷനുകളില്‍ കേസുകള്‍ ഉള്ള ഇയാള്‍ മാസങ്ങളായി ഒളിവില്‍ ആയിരുന്നു. ഇരിങ്ങാലക്കുടയിലും കാട്ടൂരിലും കഴിഞ്ഞ ദിവസം ഉണ്ടായ ഗുണ്ടാ അക്രമണം അറിഞ്ഞ് എത്തിയതായിരുന്നു ഇയാള്‍.പ്രതിയെ കാട്ടൂര്‍ പോലീസിനു കൈമാറി മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.ഇരിങ്ങാലക്കുട SI അനൂപ് പി .ജി , Aടl ജഗദീഷ്, ജോഷി ജോസഫ്, അനൂപ് ലാലന്‍, വൈശാഖ് മംഗലന്‍ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Advertisement