പുല്ലേക്കുളം നവീകരണപദ്ധതി ഉത്ഘാടനം ചെയ്തു

13

പൂന്തോപ് :തൃശൂർ ജില്ലാ പഞ്ചായത്ത്‌ 20 ലക്ഷം രൂപ ചെലഴിച്ചു നടപ്പാക്കുന്നപുല്ലേ ക്കുളം നവീകരണ പ്രവർത്തനങ്ങളുടെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. കെ. ഡേവിസ് മാസ്റ്റർ നിർവഹിച്ചു. വേളൂക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജൻസി ബിജു, വികസനചെയർപേഴ്സൺ ഷീബ നാരായണൻ എന്നിവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു. വാർഡ് മെമ്പർ അജിത ബിനോയ്‌ സ്വാഗതവും, വിൻസെന്റ് കാനം കുടം നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ഗുണ ഭോക്താക്കളുടെ യോഗം ആർ. കെ. ജയരാജ്‌ ചെയർമാൻ ആയും ജോണി ചെതലൻ കൺവീനർ ആയി മോണിറ്ററിങ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

Advertisement