മാർച്ച് 31 വരെ കേരളം മുഴുവൻ ലോക്ക് ഡൗൺ

171

ഇരിങ്ങാലക്കുട :കേരളത്തിൽ 28 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു .തൃശ്ശൂർ ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു .അതിൻറെ പശ്ചാത്തലത്തിൽ കേരളത്തിലാകെ അടച്ചു പൂട്ടൽ ഏർപെടുത്തുന്നുവെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു .സംസ്ഥാന അതിർത്തികൾ അടക്കുമെന്നും പൊതു ഗതാഗതം ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു .അവശ്യ സാധനങ്ങൾ ,മരുന്നുകൾ എന്നിവ ഉറപ്പാക്കും .റെസ്റ്ററന്റുകൾ അടക്കുമെങ്കിലും ഡെലിവറി ഉണ്ടായിരിക്കും .പെട്രോൾ പമ്പ് ,ആശുപത്രികൾ എന്നിവ പ്രവർത്തിക്കും .സർക്കാർ ഓഫീസുകൾ നിയന്ത്രണത്തോടെ പ്രവർത്തിക്കും .മെഡിക്കല്‍ ഷോപ്പ് ഒഴികെയുള്ള അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ ഉള്‍പ്പെടെ നിയന്ത്രണത്തോടെ പ്രവർത്തിക്കും .അനാവശ്യമായി ആരും പുറത്തിറങ്ങാൻ പാടുള്ളതല്ല .അറസ്റ്റും പിഴയും ഉണ്ടാകും .മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് 14 ദിവസത്തെ നിരീക്ഷണം നിർബന്ധമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Advertisement