ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും ടി .എൻ പ്രതാപൻ എം .പി യുടെ രാജി അംഗീകരിച്ചു

163
Advertisement

തൃശൂർ :ഡി .സി .സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും ടി.എൻ പ്രതാപൻ എം .പി യുടെ രാജി കെ .പി .സി .സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അംഗീകരിച്ചു .കെ .പി .സി .സി വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാലിനും മുൻ ഡി .സി .സി പ്രസിഡന്റും നിലവിലെ കെ .പി .സി .സി ജനറൽ സെക്രട്ടറിയുമായ ഒ.അബ്ദുൽ റഹ്‌മാൻ കുട്ടിക്കുമാണ് താൽകാലിക ചുമതല നൽകിയത് .തൃശൂർ ജില്ലയുടെ ചുമതലയിൽ കെ .പി .സി .സി വൈസ് പ്രസിഡന്റ് ഡോ .ശൂരനാട് രാജശേഖരൻ തുടരുമെന്നും മുല്ലപ്പളളി രാമചന്ദ്രൻ അറിയിച്ചു .