കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങിയ റിട്ട. സി ഐ ഉണ്ണികൃഷ്ണന്‍ അന്തരിച്ചു

682
Advertisement

ഇരിങ്ങാലക്കുട : എ കെ പി ജംഗ്ഷന് സമീപം താമസിക്കുന്ന റിട്ട. സി ഐ ഉണ്ണികൃഷ്ണന്‍ (59) ആണ് കിണറ്റില്‍ വീണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങിയ ഉണ്ണികൃഷ്ണന് ഓക്സിജന്‍ ലഭിക്കാതെ കുഴഞ്ഞ് വീഴുകയായിരുന്നു. പിന്നീട് നാട്ടൂക്കാര്‍ ചേര്‍ന്ന് കിണറ്റില്‍ നിന്നും കയറ്റിയപ്പോഴെക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.കാട്ടൂര്‍ സ്റ്റേഷനിലെ എസ് ഐ ആയിരുന്ന ഉണ്ണികൃഷ്ണന്‍ കൊല്ലത്ത് സി ഐ ആയിരിക്കെയാണ് റിട്ടയര്‍ ചെയ്തത്. സംസ്‌ക്കാരം വൈകീട്ട് 4 മണിയ്ക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍. ഭാര്യ ഗീത. മക്കള്‍ ചിത്തിരദാസ് ചക്രവര്‍ത്തി,അതീന്ദ്രപാല്‍ ചക്രവര്‍ത്തി.

Advertisement