സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സമരങ്ങൾ നടന്നു

107
Advertisement

ഇരിങ്ങാലക്കുട : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ ക്കെതിരെ, സ്വകാര്യവല്ക്കരണത്തിനും, ഇന്ധന വില വര്ധനവിനും, തൊഴിൽ നിയമ ഭേദഗതികളിലും പ്രതിഷേധിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സമരങ്ങൾ നടന്നു. ബി എസ് എൻ എൽ ഓഫീസിന് മുന്നിൽ നടന്ന സമരം എ ഐ ടി യു സി ജില്ലാ ജോയിന്റ് സെക്രട്ടറി ടി. കെ. സുധീഷ് ഉദ്ഘടനം ചെയ്തു, ഐ. എൻ ഡി യു സി നേതാവ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു,കെ.എസ്പ്ര. സാദ് ,ഭരതൻ, എം. സി. രമണൻ, വർദ്ധനൻ പുളിക്കൽ, മോഹൻലാൽ, ജോളിചാതേലി തുടങ്ങിയവർ പങ്കെടുത്തു. പടിയൂരിൽ നടന്ന സമരം എ ഐ ടി യു സി മോട്ടോർ തൊഴിലാളി യൂണിയൻ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി വി. ടി. ബിനോയ് ഉത്ഘാനടം ചെയ്തു,
സി പി ഐ ലോക്കൽ കമ്മിറ്റി അംഗം കെ എസ് സജി അധ്യക്ഷത വഹിച്ചു, വി. ആർ.രമേഷ്, കെ. വി. രാമകൃഷണൻ, ഒ. എസ് അജിത്ത്, കെ. എം. വത്സൻ എന്നിവർ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു.

Advertisement