കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര പ്രതിനിധി സഭ സമ്മേളനം ഇരിങ്ങാലക്കുട പാക്‌സ്പാസ്റ്റ്‌റല്‍ സെന്ററില്‍

135

ഇരിങ്ങാലക്കുട : കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര പ്രതിനിധി സഭായോഗം ഡിസംബര്‍ 21ന് രാവിലെ 10 മണി മുതല്‍ 4 മണിവരെ ഇരിങ്ങാലക്കുട പാക്‌സ് പാസ്റ്റല്‍ സെന്ററില്‍ വച്ച് നടത്തും. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യപ്രഭാഷണം നടത്തും. കത്തോലിക്ക കോണ്‍ഗ്രസ്സ് ബിഷപ്പ് ലെഗേറ്റ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അനുഗ്രഹപ്രഭാഷണം നടത്തും. മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് സന്ദേശം നല്‍കും. അടുത്തു നടത്തുവാന്‍ പോകുന്ന ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിലേക്ക് സമുദായാംഗങ്ങളെ പ്രാപ്തരാക്കുന്നതിന് ഉതകുന്ന കര്‍മ്മ പരിപാടികളും രാഷ്ട്രീയ നിലപാടും, മലബാര്‍, പാല, ചങ്ങനാശ്ശേരി എന്നീ മേഖലകളില്‍ നടന്ന കര്‍ഷക മുന്നേറ്റ യാത്രകളുടെ മാതൃകയില്‍ കേരളമെമ്പാടും കാര്‍ഷികമേഖലയിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുള്ള കര്‍ഷക മുന്നേറ്റ യാത്രകളുടെ മാതൃകയില്‍ കേരളമെമ്പാടും കാര്‍ഷികമേഖലയിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനുള്ള കര്‍ഷക മുന്നേറ്റ യാത്ര കേരളമെമ്പാടും കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നതിനെകുറിച്ച് യോഗം ചര്‍ച്ച ചെയ്യും, സമ്മേളനത്തില്‍ ഇരിങ്ങാലക്കുട രൂപതയില്‍ ബിസിനസ്സ് എക്‌സമന്‍സ് അവാര്‍ഡിനര്‍ഹനായ സ്‌ററാന്‍ഫോര്‍ഡ് ജോണ്‍, മികച്ച സാമൂഹ്യ പ്രവര്‍ത്തക വത്സജോണ്‍, ലോഗോസ് ക്വിസില്‍ സീറോമലബാര്‍ സഭയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മെറ്റില്‍ഡ ജോണ്‍സന്‍ എന്നിവരെ ആദരിക്കുമെന്ന് ഗ്ലോബല്‍ സെക്രട്ടറിമാരായ ബെന്നി ആന്റണി, ആന്റണി എല്‍.തൊമ്മാന, ഇരിങ്ങാലക്കുട രൂപത ഡയറക്ടര്‍ ഫാ.പോളി പടയാട്ടി, രൂപത പ്രസിഡന്റ് റിന്‍സണ്‍ മണവാളന്‍, ഡേവിഡ് ഊക്കന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Advertisement