ബസ്സ് സ്റ്റാന്റ് വിശ്രമ കേന്ദ്രത്തിലെ സീലിംഗ് അടര്‍ന്ന് വീണ് യുവതിക്ക് പരിക്ക്

908
Advertisement

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ബസ്സ് സ്്റ്റാന്റ് വിശ്രമ കേന്ദ്രത്തിലെ സീലിംഗ് അടര്‍ന്ന് വീണ് യുവതിക്ക് പരിക്ക് .എടതിരിഞ്ഞി വെളിയത്ത് വീട്ടില്‍ മോഹനന്‍ മകള്‍ രമ്യക്കാണ് അപകടം പറ്റിയത് .സംഭവം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന വനിതാ പോലീസിന്റെ സഹായത്തോടെ രമ്യയെ ഗവ.ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു.നാളുകളായി ശോചനീയമായ അവസ്ഥയിലാണ് ബസ്സ് സ്റ്റാന്റ് കെട്ടിടം .