സുരക്ഷിതമായ ഗൃഹം എന്ന ആശയത്തെ മുന്‍നിര്‍ത്തി നടത്തുന്ന അമ്മവീട് പദ്ധതിയുടെ പത്താമത്തെ ഗൃഹം ഇരിങ്ങാലക്കുടയില്‍

91
Advertisement

ഇരിങ്ങാലക്കുട : അഭിനേതാക്കളുടെ സംഘടനയായ അമ്മ സുരക്ഷിതമായ ഗൃഹം എന്ന ആശയത്തെ മുന്‍നിര്‍ത്തി നടത്തുന്ന അമ്മവീട് പദ്ധതിയുടെ പത്താമത്തെ ഗൃഹം ഇരിങ്ങാലക്കുടയില്‍ ഉള്ള പി വി പോളിക്കും കുടുംബത്തിനും നിര്‍മ്മിച്ചു നല്‍കിയിരിക്കുത്തിന്‍ടെ താക്കോല്‍ ദാന കര്‍മ്മം ഇരിങ്ങാലക്കുടയുടെ അഭിമാനമായ ചലച്ചിത്രനടന്‍ ടോവിനോ തോമസ് നിര്‍വഹിച്ചു ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മാരായ സോണിയ ഗിരി ,അഡ്വ. വി .സി വര്‍ഗീസ് ,പി .വി ശിവകുമാര്‍, മുന്‍ കൗണ്‍സിലര്‍ ബെന്‍സി ഡേവിസ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ആമുഖപ്രസംഗം നടത്തി.