ട്രാന്‍സ് ജെന്‍ഡര്‍ ആക്റ്റിവിസ്റ്റുകള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി ഡി.വൈ.എഫ്.ഐ

500

‘വര്‍ഗ്ഗീയത തുലയട്ടെ, മാനവികതയുടെ പക്ഷം ചേരുക” എന്ന സന്ദേശമുയര്‍ത്തിയുള്ള ഡി.വൈ.എഫ്.ഐ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഇരിങ്ങാലക്കുടയില്‍ ആവേശകരമായ തുടക്കം. ആദ്യ ദിവസം തന്നെ പതിനായിരകണക്കിന് യുവാക്കളാണ് ഡി.വൈ.എഫ്.ഐ അംഗങ്ങളായത്. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം ആര്‍.എല്‍.ശ്രീലാല്‍ ട്രാന്‍സ്പീപ്പിള്‍ ആക്റ്റിവിസ്റ്റുകളായ പി.ഡി.ദിയ, കെ.വി.നന്ദന, ഷണ്‍മുഖന്‍, ചാരു നേത്ര, പ്രഭ എന്നിവര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് വി.എ.അനീഷ്, ജോ. സെക്രട്ടറി പി.കെ. മനുമോഹന്‍, വൈ.പ്രസിഡണ്ട് ടി.വി.വിജീഷ്, മേഖലാ സെക്രട്ടറി എം.ആര്‍.ദര്‍ശന്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Advertisement