കര്‍ഷക ജ്യോതി- കോഴിയും കൂടും പദ്ധതിക്ക് പുല്ലൂരില്‍ തുടക്കമായി.

119
Advertisement

പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഗ്രീന്‍ പുല്ലൂര്‍ പദ്ധതി പ്രകാരം ആവിഷ്‌കരിച്ച കര്‍ഷക ജ്യോതി- കോഴിയും കൂടും പദ്ധതി ബാങ്ക് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി അറുപതില്‍പരം കര്‍ഷകര്‍ക്ക് ആയിരത്തോളം കോഴികളെ വിതരണം ചെയ്തു. വിതരണോത്ഘാടന ചടങ്ങില്‍ ബാങ്ക് വൈസ് പ്രസിഡന്റ് കെ. സി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സപ്ന സി .എസ് , ഭരണസമിതി അംഗങ്ങളായ രാജേഷ് പി . വി, ശശി ടി .കെ, രവീന്ദ്രന്‍ ഐ . എം,എന്‍ . കെ കൃഷ്ണന്‍, തോമസ് കാട്ടൂക്കാരന്‍, രാധാ സുബ്രന്‍, സുജാത മുരളി, അനീഷ് നമ്പ്യാര്‍വീട്ടില്‍ എന്നിവര്‍ സംസാരിച്ചു. കര്‍ഷക ജ്യോതി പദ്ധതിയുടെ ഭാഗമായി ആട്, പശു, മത്സ്യം, കിണര്‍ റീചാര്‍ജിങ് എന്നിവയ്ക്ക് പലിശ രഹിത വായ്പാ പദ്ധതിക്കും രൂപം കൊടുത്തിട്ടുണ്ട്.

Advertisement