അന്തര്‍ദേശീയ ചലച്ചിത്രമേളയ്ക്ക് പിന്തുണയുമായി സെന്റ് ജോസഫ്സ് ഓട്ടോണമസ് കോളേജിലെ ബിവോക്ക് വിദ്യാര്‍ഥിനികള്‍

101
Advertisement

ഇരിങ്ങാലക്കുട: തൃശൂരില്‍ നടക്കുന്ന 15 മത് അന്തര്‍ദേശീയ ചലച്ചിത്ര മേളയുടെ ഭാഗമായി മാര്‍ച്ച് 7 മുതല്‍ 11 വരെ ഇരിങ്ങാലക്കുടയില്‍ നടക്കുന്ന അന്തര്‍ദേശീയ ചലച്ചിത്രമേളയ്ക്ക് പിന്തുണയുമായി സെന്റ് ജോസഫ്സ് ഓട്ടോണമസ് കോളേജിലെ ബിവോക്ക് വിദ്യാര്‍ഥിനികള്‍. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കോളേജിലെ കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഡോ. ആഷ തോമസ് വിദ്യാര്‍ഥിനികള്‍ക്കുള്ള സ്റ്റുഡന്റ് പാസ്സുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കോളേജിലെ ഫിലിം ക്ലബ് പ്രസിഡണ്ട് മഞ്ജിമ എന്‍ എസ്, സെക്രട്ടറി സ്നേഹ എന്നിവര്‍ പാസ്സുകള്‍ ഏറ്റുവാങ്ങി. ഫിലിം സൊസൈറ്റി സെക്രട്ടറി നവീന്‍ ഭഗീരഥന്‍ ഫെസ്റ്റിവലിനെക്കുറിച്ച് വിശദീകരിച്ചു. ട്രഷറര്‍ ടി. ജി സച്ചിത്ത്, മലയാള വിഭാഗം അധ്യാപിക അഞ്ജലി പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫിലിം ക്ലബ് സ്റ്റുഡന്റ് കോഓര്‍ഡിനേറ്റര്‍ ഭവിഷ കെ എസ് സ്വാഗതവും ഫിലിം സൊസൈറ്റി എക്സിക്യൂട്ടീവ് അംഗം എം എസ് ദാസന്‍ നന്ദിയും പറഞ്ഞു. അഞ്ച് ദിവസങ്ങളിലായി പത്തോളം ഭാഷകളില്‍ നിന്നുള്ള പതിനഞ്ച് ചിത്രങ്ങളാണ് മാസ് മൂവിസിലും ഓര്‍മ്മ ഹാളിലുമായി പ്രദര്‍ശിപ്പിക്കുന്നത്.

Advertisement