എടതിരിഞ്ഞി സഹകരണ ബാങ്ക് വിദ്യാര്‍ത്ഥികള്‍ക്ക് ടി.വി നല്‍കി

109
Advertisement

എടതിരിഞ്ഞി:ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്ക് ടി വി നല്‍കി.പടിയൂര്‍ പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ നിന്നും അദ്ധ്യാപകര്‍ നിര്‍ദ്ദേശിച്ച 10 വിദ്യാര്‍ത്ഥികള്‍ക്കാണ് ടി. വി നല്‍കുന്നതെന്ന് ബാങ്ക് പ്രസിഡണ്ട് പി.മണി പറഞ്ഞു.പടിയൂര്‍ ഡോണ്‍ബോസ്ക്കോ സ്കൂളില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡണ്ട് പി.മണി,വെെസ് പ്രസിഡണ്ട് ടി ആര്‍ ഭൂവനേശ്വരന്‍,സെക്രട്ടറി സി കെ സുരേഷ്ബാബു ഹെഡ്മിസ്ട്രസ്സ് മേരിറാന്‍സം എന്നിവര്‍ പങ്കെടുത്തു.

Advertisement